ന്യൂഡൽഹി: കേരളത്തിലെ ആറ് റെയിൽവേ സ്റ്റേഷനുകൾ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ പൂർണമായി നവീകരിച്ച തിരൂർ, തലശ്ശേരി, നിലമ്പൂർ റോഡ്, പരപ്പനങ്ങാടി, ചാലക്കുടി, അങ്കമാലി റെയിൽവേ സ്റ്റേഷനുകളാണ് യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്കായി തിരൂർ സ്റ്റേഷനിൽ 26.55 കോടി രൂപ, തലശ്ശേരിയിൽ 22.32 കോടി രൂപ, നിലമ്പൂർ റോഡിൽ 16.44 കോടി രൂപ, പരപ്പനങ്ങാടിയിൽ 14.21 കോടി രൂപ, ചാലക്കുടിയിൽ 9.94 കോടി

