വിഴിഞ്ഞം കത്തുന്നു; അദാനി ഇനി ഇടതിന് ‘ശത്രു’, തീരദേശത്ത് ലത്തീന്‍ സഭയെ കൂടെക്കൂട്ടാന്‍ സിപിഎം മാസ്റ്റര്‍ പ്ലാന്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദം തിളച്ചു മറിയുമ്പോള്‍, അണിയറയില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് വഴിമരുന്നിട്ട് സിപിഎം. കോര്‍പ്പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പിനെ ഒന്നാം നമ്പര്‍ രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച്, കത്തിയമരുന്ന തീരദേശത്ത് ലത്തീന്‍ സഭയെ നെഞ്ചോട് ചേര്‍ക്കാനാണ് ഇടതുമുന്നണിയുടെ പുതിയ നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി നല്‍കിയ തീരദേശത്തെ വോട്ട് ചോര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെയാണ് വിഴിഞ്ഞം വിഷയം സിപിഎം ഇപ്പോള്‍ രാഷ്ട്രീയ ആയുധമാക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍