യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമും എസ് ശ്രീജിത്തും വിജയ് സാഖറെയും പിന്നെ ബല്‍റാം കുമാര്‍ ഉപാധ്യായയും…. റവാഡ ചന്ദ്രശേഖര്‍ 2027-ല്‍ വിരമിക്കും; പുതിയ പോലീസ് മേധാവിയാകാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചംഗ സാധ്യതാ പട്ടിക ഇങ്ങനെ; ഈ പട്ടികയില്‍ ഇല്ലെങ്കിലും പോലീസ് മേധാവിയാകന്‍ ജി ലക്ഷ്മണിന് നീണ്ട സര്‍വീസ് സാധ്യതയും; ആരാകും അടുത്ത പോലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ 2027-ല്‍ ഔദ്യോഗിക സര്‍വീസില്‍നിന്ന് വിരമിക്കുന്നതോടെ, കേരള പോലീസിന്റെ അമരത്തേക്ക് പുതിയ മേധാവിയെ നിശ്ചയിക്കാനുള്ള നടപടികള്‍ക്ക് വഴിയൊരുങ്ങും. പുതിയ സംസ്ഥാന പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനായുള്ള കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മീഷന്റെ മാതൃകാ സാധ്യതാ പട്ടികയില്‍ സംസ്ഥാനത്തെ മുതിര്‍ന്ന അഞ്ച് ഇന്ത്യന്‍ പോലീസ് സര്‍വീസ് ഉദ്യോഗസ്ഥരാകും പ്രധാനമായും ഇടംപിടിക്കുക. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നും മൂന്ന് പേരുടെ ചുരുക്ക പട്ടിക യുപി എസ് സി കൈമാറും. അതില്‍ നിന്നൊരാളെ സംസ്ഥാന