സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ചങ്ങലയിടാന്‍ ‘സ്റ്റേറ്റ് സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍’: കേരള പൊലീസിന്റെ സൈബര്‍ കമാന്‍ഡ് വിപുലീകരിച്ച് സര്‍ക്കാര്‍; ഇനി കളി മാറും

തിരുവനന്തപുരം: ഡിജിറ്റല്‍ ലോകത്തെ വഞ്ചനകള്‍ക്കും തട്ടിപ്പുകള്‍ക്കും സാങ്കേതിക കുറ്റകൃത്യങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം തീര്‍ക്കാന്‍ കേരള പൊലീസ് കൂടുതല്‍ സജ്ജമാകുന്നു. സംസ്ഥാനത്തെ മുഴുവന്‍ സൈബര്‍ സുരക്ഷാ-അന്വേഷണ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ‘സ്റ്റേറ്റ് സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍’ ഔദ്യോഗികമായി നിലവില്‍വന്നു. ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പൊലീസിന്റെ നിലവിലുള്ള സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തെയാണ് സംസ്ഥാനത്തെ പരമോന്നത സൈബര്‍ ഏകോപന ഏജന്‍സിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ‘ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിന്റെ’ മാതൃകയില്‍, സംസ്ഥാന തലത്തില്‍