ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ബോഫോഴ്സ് അഴിമതിക്കേസിലെ നിയമനടപടികൾ പൂർണ്ണമായി അവസാനിക്കുകയാണ്. കേസിൽ സുപ്രീംകോടതിയുടെ അവസാന വിധി വന്നു. ഹിന്ദുജ സഹോദരന്മാരെയും സ്വീഡിഷ് ആയുധ നിർമാണ കമ്പനിയായ ബോഫോഴ്സിനെയും കുറ്റവിമുക്തരാക്കിക്കൊണ്ട് 2005-ൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ അവസാന അപ്പീലും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് മാറ്റിവെക്കാനുള്ള ആവശ്യം നിരസിക്കുകയും കൂടുതൽ വാദങ്ങൾ കേൾക്കാൻ തയ്യാറാകാതെ ഡൽഹി

