സൗജന്യ ബസ് യാത്രയ്ക്ക് ഒരു മാസം: യാത്രക്കാർ കുതിച്ചുയർന്നപ്പോൾ ദിവസം 3 കോടി വരെ നഷ്ടം ; കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, ജീവനക്കാർക്ക് ശമ്പളം മുടങ്ങി ; സ്വകാര്യ ബസുകളും കട്ടപ്പുറത്ത്; വിജയിച്ചോ പ്രിയദർശിനി?

Priyadarshini Scheme One Month On: Success and KSRTC's Mounting Losses

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ഇന്ദിര ഗാരന്റികളിലൊന്നായ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ‘പ്രിയദർശിനി’ ആരംഭിച്ചിട്ട് നാളെ ഒരു മാസം തികയുകയാണ്. യാത്രക്കാരുടെ എണ്ണത്തിൽ പ്രതീക്ഷിച്ചതിലും വലിയ കുതിച്ചുചാട്ടമുണ്ടായെങ്കിലും, അതിനൊപ്പം കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിയും കൂടുതൽ രൂക്ഷമായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് ആണ് തുടക്കം തന്നെ പ്രിയദർശിനി പദ്ധതിയുടെ വിജയമായി നിരീക്ഷിച്ചിരുന്നത്. പദ്ധതി പ്രാബല്യത്തിൽ വന്നതോടെ കെഎസ്ആർടിസി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ഗതാഗത മന്ത്രി സി.പി ജോൺ വ്യക്തമാക്കിയിരുന്നു.