വാഷിങ്ടൺ: ഇറാനുമേലുള്ള ആക്രമണങ്ങൾ റദ്ദാക്കിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ടെഹ്റാന്റെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടേയും അഭ്യർഥന പ്രകാരമാണ് തീരുമാനം. ട്രൂത്ത് സോഷ്യലിലാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. പശ്ചിമേഷ്യയിലെ സഖ്യകക്ഷികൾ ചേർന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ വ്യവസ്ഥകളിലേക്ക് എത്തിയതായും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ അഭ്യർഥന പ്രകാരം, ‘ലോകത്തിന്റെ ഭാവി നന്മയ്ക്കും വിജയകരവും സമൃദ്ധവുമായ ഒരു ഇറാനെ നിലനിർത്തുന്നതിനും അതിജീവനത്തിനും വേണ്ടി ആക്രമണം റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നു’. ഇസ്രയേലും അമേരിക്കയ്ക്കൊപ്പം ഈ പ്രതിബദ്ധതയിൽ ചേരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ

