18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് (IDSFFK) ഒക്ടോബർ രണ്ടിന് തലസ്ഥാനത്ത് തിരിതെളിയും. ഒക്ടോബർ ഏഴ് വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്റർ കോംപ്ലക്സുകളിലായാണ് മേള അരങ്ങേറുക. മേളയുടെ വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹ്രസ്വചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കുമായി ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരേയൊരു രാജ്യാന്തര ചലച്ചിത്രമേളയാണിത്. നവതലമുറ ചലച്ചിത്ര പ്രവർത്തകർക്കും പുതുമയാർന്ന ചലച്ചിത്ര ഭാഷകൾക്കും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകൾക്കും