പ്രമേഹ ചികിത്സയിൽ വിപ്ലവം: ആഴ്ചയിലൊരിക്കൽ മാത്രം എടുക്കേണ്ട ലോകത്തിലെ ആദ്യ ഇൻസുലിൻ ‘അവിക്ലി’ ഇന്ത്യയിലെത്തി

ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് പ്രമേഹ രോഗികൾക്ക് വലിയ ആശ്വാസമേകിക്കൊണ്ട് ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കേണ്ട ലോകത്തിലെ ആദ്യത്തെ ഇൻസുലിൻ ഇന്ത്യൻ വിപണിയിലെത്തി. ഡാനിഷ് മരുന്ന് നിർമ്മാണ കമ്പനിയായ നോവോ നോർഡിസ്ക്  ആണ് ‘അവിക്ലി’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഇൻസുലിൻ ഐകോഡെക് ഇന്ത്യയിൽ ലഭ്യമാക്കിയത്. സാധാരണയായി പ്രമേഹ രോഗികൾ വർഷത്തിൽ 365 ദിവസവും ദിവസേന ഇൻസുലിൻ കുത്തിവെപ്പ് എടുക്കേണ്ട സ്ഥാനത്ത്, പുതിയ മരുന്ന് എത്തുന്നതോടെ വർഷത്തിൽ വെറും 52 തവണ മാത്രം ഇൻസുലിൻ എടുത്താൽ മതിയാകും. ദിവസേനയുള്ള