ഒടുവിൽ തന്റെ അമ്മയ്ക്കും വിളികേട്ട് ജോൺ ബ്രിട്ടാസ് എംപി ;ഏത് അമ്മയെന്ന് ആവർത്തിച്ച് ബ്രിട്ടാസ് , സഹികെട്ട് നിന്റെ അമ്മയെന്ന് എഐഡിഎംകെ എംപി, രാജ്യസഭയിൽ ക്ഷുഭിതനായി എം. തമ്പിദുരൈ

ന്യൂഡൽഹി: ജോണ്‍ ബ്രിട്ടാസ് എംപിയോട് ക്ഷുഭിതനായ എഐഡിഎംകെ എംപി എം. തമ്പിദുരൈയുടെ രാജ്യസഭയിലെ പ്രസംഗം ചര്‍ച്ചയാകുന്നു. നീറ്റ് വിഷയത്തിലായിരുന്നു തമ്പിദുരൈയുടെ പ്രസംഗം.നീറ്റ് പരീക്ഷയെ എഐഡിഎംകെ ശക്തമായി എതിര്‍ക്കുന്നുവെന്നും 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ തങ്ങള്‍ എതിര്‍ത്തിരുന്നുവെന്നുമാണ് തമ്പിദുരൈ സഭയില്‍ പറഞ്ഞത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നടത്തിയ ചില ഇടപെടലുകളെ കുറിച്ചും തമ്പിദുരൈ പരാമര്‍ശിച്ചു.തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി പുരട്ചി തലവി ‘അമ്മ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു എംപിയുടെ പരാമര്‍ശം.ഇതിനിടെ ജോണ്‍ ബ്രിട്ടാസ് മൂന്ന് തവണ തമ്പിദുരൈയോട് ‘Which