വീണ്ടും ഫീല്‍ഡ് ഔട്ടായി ഷാജി കൈലാസ്; 90കളിലെ സ്‌ക്രിപ്റ്റ് പൊടിതട്ടിയെടുത്ത് സിനിമയാക്കുന്നു; ഒരു ഔട്ട്‌ഡേറ്റഡ് പ്രതികാര കഥ; അവരാതം എന്നാല്‍ കാട്ടവരാതം; എന്തിനോ വേണ്ടി ഇടികൂടുന്ന ജോജു; ‘വരവ്’ പ്രൊഡ്യൂസര്‍ക്ക് ചെലവ് മാത്രം!

എം റിജു 90കളില്‍ എഴുതിവെച്ച് പിന്നീട് പൊടി തട്ടിയെടുത്തെന്നപോലെത്തെ സ്‌ക്രിപ്റ്റ്. ഒട്ടും ഇമോഷണല്‍ കണക്ഷനില്ലാത്ത കഥാപാത്രങ്ങള്‍, അറുബോറന്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍, ക്രിഞ്ചടിപ്പിക്കുന്ന പാട്ടുകള്‍…. മദയാനപോലെ അങ്ങോട്ടുമിങ്ങോട്ടും തല്ലുകൂടി നടക്കുന്ന നായകന്‍. 90കളിലെ ഹിറ്റ്‌മേക്കര്‍, ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോര്‍ജ് മുഖ്യവേഷത്തിലെത്തിയ ‘വരവ്’ ശരിക്കും ജെന്‍ സിക്കാര്‍ പറയുന്നതുപോലെ ഒരു കാട്ടാവരാതമാണ്. ഒരുകാലത്ത് മലയാള സിനിമയെ ത്രസിപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. ‘ബ്ര്ഹമാണ്ഡങ്ങളുടെ ക്ലോസ്അപ്പ്’ എന്ന പേരില്‍ അദ്ദേഹത്തെ സൂക്ഷ്മദൃശ്യങ്ങളെക്കുറിച്ചും, ഷോട്ട് ഡിവിഷനെക്കുറിച്ചും, സൂമിങ്ങിനെക്കുറിച്ചുമൊക്കെ പഠനംവന്ന