സ്വയം കുഴി തോണ്ടിയോ കൈരളി ചാനല്‍ ? പ്രതിപക്ഷ നേതാവായി മാറിയ പിണറായിയെ കൈരളി ‘ഇരുട്ടിലാക്കിയോ’? കല്‍പ്പറ്റ വാര്‍ത്താ സമ്മേളന തത്സമയ വിവാദത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം രൂക്ഷം

അരുന്ധതി കൃഷ്ണ തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത പ്രഭാവത്തോടെ വാണ ഒരു ഭരണാധികാരി പ്രതിപക്ഷ സ്ഥാനത്തേക്ക് മാറിയപ്പോള്‍ അദ്ദേഹത്തിന്റെ മാധ്യമ പ്രസക്തിക്ക് എന്തുപറ്റി? കഴിഞ്ഞ ദിവസം വയനാട്ടിലെ കല്‍പ്പറ്റയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ തത്സമയ സംപ്രേഷണത്തിന്റെ സമയം പുറത്തുവിട്ടുകൊണ്ട് സിപിഎം സഹയാത്രിക ചാനലായ കൈരളി ന്യൂസ് പുറത്തിറക്കിയ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് അഴിച്ചുവിട്ടിരിക്കുന്നത്. ‘പ്രതിപക്ഷ നേതാവ് പറയുന്നതെന്താ ജനങ്ങള്‍ കേള്‍ക്കേണ്ടേ??’