ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമ?; 120 കോടി രൂപ വിലമതിക്കുന്ന കരാറോ?; വിദേശ മലയാളി സംരംഭകൻ ഉൾപ്പെട്ട കൺസോർഷ്യം വാങ്ങാൻ ധാരണയിൽ!

കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഔദ്യോഗിക ജേഴ്‌സിയും ക്ലബ് ലോഗോയും

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഉടമസ്ഥാവകാശത്തിൽ വൻ മാറ്റത്തിന് വഴിയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിദേശ മലയാളി സംരംഭകൻ ഉൾപ്പെട്ട കൺസോർഷ്യം ക്ലബ് ഏറ്റെടുക്കാൻ ധാരണയിലെത്തിയതായാണ് പുറത്തുവരുന്ന വിവരം. ഏകദേശം 120 കോടി രൂപ വിലമതിക്കുന്ന കരാറിന്റെ അന്തിമ നടപടികൾ ഒരാഴ്ചയ്ക്കകം പൂർത്തിയായേക്കുമെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിലവിലെ ഉടമകളായ മാഗ്‌നം സ്പോർട്സ് ക്ലബ്ബിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ സീസണിൽ മാത്രം ഏകദേശം 30 കോടി