തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ പിഎസ് സി പരീക്ഷാ ക്രമക്കേട് വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതായി സൂചന. വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെട്ട പിഎസ്സി ഭരണസമിതിയെ മൊത്തത്തില്‍ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള അസാധാരണ നടപടികളാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നത്. ഭരണഘടനാ സ്ഥാപനമായതിനാല്‍ ഇതിനുള്ള നിയമപരമായ സാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ അടിയന്തരമായി നിയമോപദേശം തേടും. ആവശ്യമെങ്കില്‍ പിഎസ്സിയുടെ ഘടന തന്നെ പൊളിച്ചെഴുതാന്‍ പുതിയ നിയമനിര്‍മ്മാണം നടത്താനും നീക്കമുണ്ട്. പരീക്ഷാ അട്ടിമറിയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാല്‍ പിഎസ്സിയിലെ ഉന്നതരെ അടിയന്തരമായി അറസ്റ്റ് ചെയ്യാനും

