വിഴിഞ്ഞം ഇനി രാജ്യാന്തര ചരക്ക് കവാടം; ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം സേവനങ്ങൾ, ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; ചരിത്ര നിമിഷത്തിന് കേരളം സാക്ഷിയാകും!

Vizhinjam port EXIM operations Mission Samudra വിഴിഞ്ഞം എക്സിം ചിത്രം

തിരുവനന്തപുരം : ട്രാൻഷിപ്മെന്റ് തുറമുഖം എന്ന നിലയിൽനിന്ന് സമ്പൂർണ രാജ്യാന്തര ചരക്ക് കവാടമായി മാറാനൊരുങ്ങുകയാണ് വിഴിഞ്ഞം. നിലവിൽ ട്രാൻഷിപ്മെന്റ് പ്രവർത്തനങ്ങൾ മാത്രം നടക്കുന്ന തുറമുഖത്ത് ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് തുടക്കമാകും. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. ആഗോള ഷിപ്പിങ് കമ്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ