തമിഴ്നാട്ടിൽ കുട്ടികൾക്ക് ചിക്കൻ ബിരിയാണി, കേരളത്തിൽ മുട്ട പോലും ഔട്ട്! മുട്ടയ്ക്കും അരിക്കും റെക്കോർഡ് വില; സ്വന്തം കീശയിൽ നിന്ന് പണം മുടക്കി അധ്യാപകർ; ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ!

Kerala Tamil Nadu school lunch menu comparison egg rice price hike കേരളം തമിഴ്നാട് ഉച്ചഭക്ഷണ ചിത്രം

കേരളത്തിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ. പദ്ധതിക്കുള്ള ഫണ്ട് സമയത്തിന് ലഭിക്കാത്തതിനെ തുടർന്ന്, പല സ്കൂളുകളിലും ഭക്ഷണം മുടങ്ങാതിരിക്കാൻ പ്രധാനാധ്യാപകർ സ്വന്തം കൈയിൽ നിന്ന് പണം മുടക്കേണ്ട ഗതികേടിലാണെന്നാണ് ആരോപണം. പാചകവാതക വിലക്കയറ്റം പ്രതിസന്ധി രൂക്ഷമാക്കി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 4,000 രൂപയിലേക്ക് കുതിച്ചുയർന്നതാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയത്. സർക്കാർ അനുവദിക്കുന്ന തുക ഈ വർധിച്ച ചെലവിന് തികയാത്തതിനാൽ, പ്രധാനാധ്യാപകരും പാചകത്തൊഴിലാളികളും കടുത്ത ബുദ്ധിമുട്ടിലാണ്. ചില സ്കൂളുകൾ ഉയർന്ന വില നൽകി

കുഞ്ഞുങ്ങളുടെ പാത്രത്തിൽ നിന്നോ മോഷണം ? സ്കൂളിലെ പാചകപ്പുര കുത്തി തുറന്ന് കള്ളൻ കട്ടത് ഇത്രയേറെ സാധനങ്ങൾ

Kodungallur School Theft:

തൃശൂർ : കൊടുങ്ങല്ലൂരിൽ കോതപറമ്പ് സ്കൂളിലെ ഉച്ചഭക്ഷണത്തിനായി സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് മോഷണം പോയത് . സ്കൂളിനോട് ചേർന്നുള്ള പാചകപ്പുരയും സ്റ്റോർ റൂമും കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന അഞ്ച് ചാക്ക് അരിയും മറ്റ് ഭക്ഷണ സാധനങ്ങളും പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളുമാണ് മോഷണം പോയത്. രാവിലെ സ്കൂൾ അധികൃതർ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന് മതിലകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.