രണ്ടുവര്‍ഷത്തിനുള്ളില്‍ മരണം ഉറപ്പുള്ള ഹൃദ്‌രോഗി; യാചക-സന്യാസിയായി അലയുന്നതിനിടെ ഉത്തരേന്ത്യയില്‍വെച്ച് മരിച്ചുവെന്ന് ഉറപ്പ്; 90നുശേഷം ആരും കണ്ടിട്ടില്ല; ലക്ഷങ്ങള്‍ ചെലവിട്ടിട്ടും ഒരു തുമ്പും കിട്ടിയില്ല; ഇപ്പോള്‍ വീണ്ടും അന്വേഷണത്തില്‍ പൊലീസ് ഉന്നതരില്‍ കടുത്ത ഭിന്നത; ‘സുകുമാരക്കുറുപ്പ് ടൂറിസം’ വീണ്ടും വരുന്നോ!

എം റിജു പിടികിട്ടാപ്പുള്ളി എന്ന വാക്കിന് മലയാളികള്‍ക്ക് അന്നും ഇന്നും എന്നും ഒരു മറുപേരേയുള്ളൂ. അതാണ് സുകുമാരക്കുറുപ്പ്. ദുരൂഹതയുടെ യവനികയ്ക്കുള്ളില്‍ മറഞ്ഞ് നാലുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും കേരളാപോലീസിന് ഒരു തീരാ കളങ്കമായി നിലനില്‍ക്കുകയാണ് ഈ കൊടുംകുറ്റവാളി. ഒരു കടങ്കഥ പോലെ തോന്നിക്കുന്ന ആ മനുഷ്യനെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ വീണ്ടും നടക്കുകയാണ്. സംസ്ഥാനത്ത് ദീര്‍ഘനാളായി തെളിയപ്പെടാതെ കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിനായി കേരള പോലീസ് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സുകുമാരക്കുറുപ്പിന്റെ കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി