ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിൽ വീണ്ടും മാറ്റം. മുൻ അസം, റെയിൽവേസ് താരം ശുഭദീപ് ഘോഷിനെ ഇന്ത്യയുടെ പുതിയ ഫീൽഡിങ് കോച്ചായി ബിസിസിഐ നിയമിച്ചു. നിലവിലെ ഫീൽഡിങ് കോച്ചായിരുന്ന ടി ദിലീപിന്റെ കരാർ പുതുക്കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നാലെയാണ് പുതിയ നിയമനം. ഗൗതം ഗംഭീർ പരിശീലകനായ ശേഷമുള്ള ഇന്ത്യൻ ടീമിന്റെ സപ്പോർട്ട് സ്റ്റാഫിലെ പ്രധാന മാറ്റങ്ങളിലൊന്നാണ് ഇത്. ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാകും ശുഭദീപ് ഘോഷിന്റെ ഇന്ത്യൻ ടീമിനൊപ്പമുള്ള ആദ്യ പ്രധാന ദൗത്യം. ആരാണ് ശുഭദീപ്

