ബെംഗളൂരു: കടുത്ത പ്രതിസന്ധിയിലാണ് ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം. താരങ്ങളുടെ പരിക്കുകളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വലിയ ആശങ്കയിലാക്കിയിരിക്കുന്നത്. നിലവിലെ ടീമിലോ ഭാവി പദ്ധതികളിലോ പരിഗണിക്കപ്പെടുന്ന 13 താരങ്ങൾ ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിന് മുമ്പ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും പരിക്കേറ്റത്. ജസ്പ്രീത് ബുംറ ഇടത് കാൽമുട്ടിലെ നീർക്കെട്ടിനെ തുടർന്നാണ് ചികിത്സ തേടിയത്. ഹർഷിത് റാണയും നിതീഷ് കുമാർ റെഡ്ഡിയും നേരത്തെ തന്നെ പരിക്കിനെ തുടർന്ന് ടീമിന്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിൽ വീണ്ടും മാറ്റം. മുൻ അസം, റെയിൽവേസ് താരം ശുഭദീപ് ഘോഷിനെ ഇന്ത്യയുടെ പുതിയ ഫീൽഡിങ് കോച്ചായി ബിസിസിഐ നിയമിച്ചു. നിലവിലെ ഫീൽഡിങ് കോച്ചായിരുന്ന ടി ദിലീപിന്റെ കരാർ പുതുക്കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നാലെയാണ് പുതിയ നിയമനം. ഗൗതം ഗംഭീർ പരിശീലകനായ ശേഷമുള്ള ഇന്ത്യൻ ടീമിന്റെ സപ്പോർട്ട് സ്റ്റാഫിലെ പ്രധാന മാറ്റങ്ങളിലൊന്നാണ് ഇത്. ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാകും ശുഭദീപ് ഘോഷിന്റെ ഇന്ത്യൻ ടീമിനൊപ്പമുള്ള ആദ്യ പ്രധാന ദൗത്യം. ആരാണ് ശുഭദീപ്


