13 താരങ്ങൾ ചികിത്സയിൽ, ഗില്ലിനും പരിക്ക്; ബുംറ പുറത്തായി, ഹാർദിക്കും ആശങ്ക; ടീം ഇന്ത്യയിൽ വൻ പ്രതിസന്ധി; ശ്രീലങ്കൻ പരമ്പരയ്ക്ക് മുമ്പ് എന്താണ് സംഭവിക്കുന്നത്?!

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ താരങ്ങളുടെ പരിക്കിനെ തുടർന്ന് ആശങ്കയിലായ ടീം ഇന്ത്യ

ബെംഗളൂരു: കടുത്ത പ്രതിസന്ധിയിലാണ് ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം. താരങ്ങളുടെ പരിക്കുകളാണ്  ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വലിയ ആശങ്കയിലാക്കിയിരിക്കുന്നത്. നിലവിലെ ടീമിലോ ഭാവി പദ്ധതികളിലോ പരിഗണിക്കപ്പെടുന്ന 13 താരങ്ങൾ ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിന് മുമ്പ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും പരിക്കേറ്റത്. ജസ്പ്രീത് ബുംറ ഇടത് കാൽമുട്ടിലെ നീർക്കെട്ടിനെ തുടർന്നാണ് ചികിത്സ തേടിയത്. ഹർഷിത് റാണയും നിതീഷ് കുമാർ റെഡ്ഡിയും നേരത്തെ തന്നെ പരിക്കിനെ തുടർന്ന് ടീമിന്

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കൊച്ചിയിൽ 450 കോടിയുടെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; 40,000 പേർക്ക് ഇരിക്കാം, 3 വർഷം കൊണ്ട് പൂർത്തിയാക്കും; കാർബൺ-ന്യൂട്രൽ സ്പോർട്സ് സിറ്റിയുടെ വിശേഷങ്ങൾ അറിയാം!

450 കോടി രൂപയുടെ കൊച്ചി പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ആശയദൃശ്യം

കൊച്ചിയുടെ ചിരകാലാഭിലാഷമായ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം യാഥാർത്ഥ്യത്തിലേക്ക്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പുതിയ സ്റ്റേഡിയം നിർമ്മിക്കുന്നതിനായുള്ള ഭൂമി തരംമാറ്റലിന് കേരള സർക്കാർ കേരള ക്രിക്കറ്റ് അസോസിയേഷന് അന്തിമ അനുമതി നൽകിയിരിക്കുകയാണ്. കായിക അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നെടുമ്പാശ്ശേരിയിൽ അനുമതി നൽകിയിരിക്കുന്നത്. തൃശ്ശൂർ ഭാഗത്തേക്ക് അത്താണി ജങ്ഷന് തൊട്ടുമുമ്പുള്ള ചെങ്ങമനാട് വില്ലേജിൽ ദേശീയപാതയോടനുബന്ധിച്ചാണ് പുതിയ സ്റ്റേഡിയം നിർമ്മിക്കുക. 25 ഏക്കർ നെൽവയൽ ഉൾപ്പെടുന്ന ഭൂമിയാണ് ഇതിനായി തരംമാറ്റുന്നത്. ബി.സി.സി.ഐ (BCCI) ഈ പ്രദേശം ഇതിനോടകം