കൊച്ചിയുടെ ചിരകാലാഭിലാഷമായ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം യാഥാർത്ഥ്യത്തിലേക്ക്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പുതിയ സ്റ്റേഡിയം നിർമ്മിക്കുന്നതിനായുള്ള ഭൂമി തരംമാറ്റലിന് കേരള സർക്കാർ കേരള ക്രിക്കറ്റ് അസോസിയേഷന് അന്തിമ അനുമതി നൽകിയിരിക്കുകയാണ്. കായിക അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നെടുമ്പാശ്ശേരിയിൽ അനുമതി നൽകിയിരിക്കുന്നത്.
തൃശ്ശൂർ ഭാഗത്തേക്ക് അത്താണി ജങ്ഷന് തൊട്ടുമുമ്പുള്ള ചെങ്ങമനാട് വില്ലേജിൽ ദേശീയപാതയോടനുബന്ധിച്ചാണ് പുതിയ സ്റ്റേഡിയം നിർമ്മിക്കുക. 25 ഏക്കർ നെൽവയൽ ഉൾപ്പെടുന്ന ഭൂമിയാണ് ഇതിനായി തരംമാറ്റുന്നത്. ബി.സി.സി.ഐ (BCCI) ഈ പ്രദേശം ഇതിനോടകം തന്നെ അംഗീകരിച്ചിട്ടുണ്ട്.
ഏകദേശം 450 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമ്മിക്കുക. 40,000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിനുണ്ടായിരിക്കും. നിർമ്മാണം ആരംഭിച്ചാൽ മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ആദ്യത്തെ കാർബൺ-ന്യൂട്രൽ സ്പോർട്സ് സിറ്റിയായാണ് ഈ പ്രൊജക്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇൻഡോർ, ഔട്ട്ഡോർ പരിശീലന ഗ്രൗണ്ടുകൾ, ഇ-സ്പോർട്സ് അരീന, പ്രത്യേക സ്പോർട്സ് മെഡിസിൻ സെന്റർ, സ്പോർട്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കർശന പരിസ്ഥിതി വ്യവസ്ഥകൾചുറ്റുമുള്ള ആവാസവ്യവസ്ഥയും കാർഷിക പ്രവർത്തനങ്ങളും സംരക്ഷിക്കുന്നതിനായി കർശനമായ പാരിസ്ഥിതിക വ്യവസ്ഥകളാണ് സർക്കാർ ഉത്തരവിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്. സമീപത്തെ കാർഷിക പാടങ്ങളിലേക്കുള്ള സ്വാഭാവിക ജലസേചനം തടസ്സപ്പെടാതിരിക്കുക, അത്യാധുനിക ഡ്രെയിനേജ് സംവിധാനങ്ങൾ ഏർപ്പെടുത്തുക, നിയമപരമായ എല്ലാ പരിസ്ഥിതി അനുമതികളും പാലിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, തയ്യാറാക്കുന്ന വിശദമായ പദ്ധതി രേഖയിൽ 10 ശതമാനം ജലസംരക്ഷണ പദ്ധതി നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം.
മുൻ സർക്കാരിന്റെ കാലത്ത് കെ.സി.എ അപേക്ഷ നൽകിയിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. രാജൻ, വി. അബ്ദുറഹ്മാൻ, പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നിയമഭേദഗതി കൊണ്ടുവന്ന് പദ്ധതിയെ പൊതു ആവശ്യമായി പ്രഖ്യാപിക്കുകയും ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നൽകുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ ടി. സിദ്ദിഖ്, ഒ.കെ. ജനീഷ് എന്നിവരുടെ കൂടി ഇടപെടലുകളെ തുടർന്ന് നിലവിലെ സർക്കാർ അന്തിമ അനുമതി നൽകുകയായിരുന്നു
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ക്രിക്കറ്റ് കോച്ചിന് പോക്സോ കേസിൽ 47 വർഷം കഠിനതടവ്; നാലാം കേസിലും കുറ്റക്കാരൻ







