ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയെ ഗുരുതരാവസ്ഥയിൽ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏത് നിമിഷവും മരണം സംഭവിക്കാമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാണ്.
പിതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണത്തെത്തുടർന്നാണ് മുജ്തബ പരമോന്നത നേതൃസ്ഥാനത്ത് എത്തിയത്. ഫെബ്രുവരി 28ന് ആയത്തുല്ല അലി ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ട യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. സ്ഥാനമേറ്റ ശേഷം ഒരു പൊതുപരിപാടിയിൽപ്പോലും അദ്ദേഹം ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല; രേഖാമൂലമുള്ള പ്രസ്താവനകൾ വഴി മാത്രമാണ് ആശയവിനിമയം.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ ഭരണകൂടവുമായി അടുത്ത വൃത്തങ്ങൾ ഉദ്ധരിച്ചുകൊണ്ട്, മുജ്തബയുടെ ശാരീരികാവസ്ഥ മോശമാണെന്നും “അദ്ദേഹത്തിന്റെ മരണവാർത്ത ഉടൻ കേട്ടാൽ ഞങ്ങൾ അദ്ഭുതപ്പെടില്ല” എന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്-ഇസ്രയേൽ ആക്രമണത്തിനുശേഷം മന്ത്രിസഭാംഗങ്ങൾ ആരും തന്നെ മുജ്തബയെ കണ്ടിട്ടില്ലെന്നും ഈ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
മുജ്തബയുമായി നേരിട്ട് ബന്ധപ്പെടാൻ നിലവിൽ “വളരെ പ്രയാസമാണ്” എന്ന് പ്രസിഡന്റ് പെസഷ്കിയാൻ തന്നെ പരസ്യമായി സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഈ വാദങ്ങളെല്ലാം ഇറാൻ അധികൃതർ ഔദ്യോഗികമായി തള്ളിക്കളയുന്നു. പരുക്കേറ്റിട്ടുണ്ടെങ്കിലും അത് നിസ്സാരമാണെന്നും രാജ്യത്തിന്റെ ദൈനംദിന കാര്യങ്ങളിൽ അദ്ദേഹം ഇപ്പോഴും മേൽനോട്ടം വഹിക്കുന്നുണ്ടെന്നുമാണ് ഔദ്യോഗിക പക്ഷം.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
Also Read
”മോദിക്ക് ഉറക്കമില്ല…” ; മോദി-ട്രംപ് കെമിസ്ട്രിയെക്കുറിച്ച് യുഎസ് സ്ഥാനപതി പറയുന്നതിങ്ങനെ
”മോദിക്ക് ഉറക്കമില്ല…” ; മോദി-ട്രംപ് കെമിസ്ട്രിയെക്കുറിച്ച് യുഎസ് സ്ഥാനപതി പറയുന്നതിങ്ങനെ









