“ലൈഫ് സെറ്റിലായി, കപ്പും കൊണ്ട് തിരിച്ചുവരുമെന്ന് ജോത്സ്യൻ പറഞ്ഞു”: ബി​ഗ് ബോസ് വഴി സമ്പാദിച്ചത് സ്ഥലവും സ്വർണ്ണങ്ങളും, ബ്രേക്കപ്പും! ബിഗ് ബോസ് വിജയത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് അനുമോൾ!

ബിഗ് ബോസ് മലയാളം ഏഴാം സീസൺ കിരീടം ചൂടിയതിന് പിന്നാലെ തന്റെ ജീവിതത്തിലുണ്ടായ വൻ മാറ്റങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് ജനപ്രിയ താരം അനുമോൾ. ഏഷ്യാനെറ്റിന്റെ അടുത്ത സീസണിനായി പ്രേക്ഷകർ കാത്തിരിക്കെ, അവതാരിക ലക്ഷ്മി നക്ഷത്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിഗ് ബോസിലെ അനുഭവങ്ങളും സമ്പാദ്യത്തെക്കുറിച്ചും അനുമോൾ വെളിപ്പെടുത്തിയത്. ജോത്സ്യന്റെ വാക്കുകൾ വിശ്വസിച്ചാണ് ബിഗ് ബോസിലേക്ക് പോയതെന്നും അദ്ദേഹം പ്രവചിച്ചതുപോലെ കപ്പും കൊണ്ടാണ് താൻ തിരിച്ചെത്തിയതെന്നും താരം പറഞ്ഞു.
ബിഗ് ബോസിൽ എത്തുന്നതിന് തൊട്ടുമുമ്പ് ജീവിതത്തിൽ ഒരു ബ്രേക്കപ്പും വലിയ മാനസിക ബുദ്ധിമുട്ടുകളും നേരിട്ടിരുന്നതായി അനുമോൾ തുറന്നുപറഞ്ഞു. ആ സമയത്താണ് തന്നെ ഏറെ സ്വാധീനിച്ച ജോത്സ്യനെ സമീപിക്കുന്നത്. ശുക്രന്റെ രാശിയാണെന്നും പ്രതിസന്ധികൾ ഉണ്ടാകുമെങ്കിലും വിജയിയായി കപ്പും കൊണ്ടേ മടങ്ങൂ എന്നും അദ്ദേഹം പറഞ്ഞതാണ് ഷോയിലേക്ക് പോകാൻ ധൈര്യം നൽകിയത്.

അച്ഛന്റെയും അമ്മയുടെയും പിന്തുണ കൂടി ലഭിച്ചതോടെ ബിഗ് ബോസിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു. ഷോ കാണാതെ പോയതിനാൽ അവിടെയുള്ള സാഹചര്യം കൈകാര്യം ചെയ്യാൻ തുടക്കത്തിൽ പ്രയാസപ്പെട്ടതായി താരം സമ്മതിച്ചു. തന്നെക്കാൾ ജനപ്രീതി ഉണ്ടെന്ന ധാരണയും പുറത്തെ പിആർ (PR) ടീമിനെക്കുറിച്ചുള്ള വിവരങ്ങളും കാരണം ഹൗസിലുള്ളവർക്ക് തന്നോട് വലിയ ദേഷ്യമായിരുന്നു. എന്നാൽ ബിഗ് ബോസിലെ ജീവിതം കൊണ്ട് മനുഷ്യരെ തിരിച്ചറിയാനും ഏത് സിറ്റുവേഷനും കൈകാര്യം ചെയ്യാനും താൻ പഠിച്ചെടുത്തു. കരച്ചിലും മാനസിക സമ്മർദ്ദങ്ങളും തടസ്സമായെങ്കിലും അതെല്ലാം തരണം ചെയ്താണ് വിജയിയായത്.

ബിഗ് ബോസിലൂടെ ലഭിച്ച വരുമാനം കൊണ്ട് സിറ്റിയിൽ 25 സെന്റ് സ്ഥലം വാങ്ങിയെന്നും കുറച്ചു ഗോൾഡ് ബാങ്ക് ലോക്കറിൽ നിക്ഷേപിച്ചെന്നും അനുമോൾ വ്യക്തമാക്കി. ഷോയിലൂടെ ലഭിച്ചതിന് പുറമേ സ്വന്തമായി ഒരു പുതിയ കിയ (Kia) കാറും താരം സ്വന്തമാക്കി. പണം വെറുതെ കളയാൻ ഇഷ്ടപ്പെടാത്ത താൻ, പഴയ 30 ലക്ഷം രൂപയുടെ ബാങ്ക് ലോൺ ബാധ്യതകൾക്ക് ശേഷമാണ് ഈ സമ്പാദ്യങ്ങളെല്ലാം ഉണ്ടാക്കിയതെന്നും ഇപ്പോൾ ജീവിതം വളരെ ഹാപ്പിയായി മുന്നോട്ട് പോകുന്നുവെന്നും അനുമോൾ കൂട്ടിച്ചേർത്തു.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.