മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും ചിരിയുടെ ഓർമ്മകൾ നിറച്ച ആ പ്രിയപ്പെട്ട നാലംഗ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ ഒരുമിക്കുന്ന പുതിയ ചിത്രം പാതിരാക്കുറുക്കൻ സെപ്റ്റംബറിൽ തിയറ്ററുകളിലെത്തും.
ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രം അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് ആണ് നിർമ്മിക്കുന്നത്.
1990-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കോമഡി ത്രില്ലർ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് മലയാളികൾക്ക് സുപരിചിതമായത്. മഹാദേവൻ, അപ്പുക്കുട്ടൻ, ഗോവിന്ദൻകുട്ടി, തോമസ്ക്കുട്ടി എന്നീ കഥാപാത്രങ്ങളായി എത്തിയ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ അന്ന് തിയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ചു. 100 ദിവസത്തിലധികം പ്രദർശനം പൂർത്തിയാക്കിയ ചിത്രം വലിയ വിജയമായിരുന്നു.
അന്ന് മെസ്സിയുടെ കൈകളിൽ, ഇന്ന് ഫൈനലിൽ എതിരാളി; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുത ട്വിസ്റ്റ്!
തുടർന്ന് 2009-ൽ പുറത്തിറങ്ങിയ 2 ഹരിഹർ നഗർ , 2010-ലെ ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്നീ ചിത്രങ്ങളിലൂടെയും ഈ നാലംഗ സംഘം വീണ്ടും പ്രേക്ഷകരുടെ പ്രിയമായി മാറി.
വ്യത്യസ്ത സാഹചര്യങ്ങളിൽ അകപ്പെടുന്ന നാല് സുഹൃത്തുക്കളുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടർന്നുള്ള രസകരമായ സംഭവവികാസങ്ങളുമാണ് ‘പാതിരാക്കുറുക്കൻ’ പറയുന്നത്. ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർക്കൊപ്പം ജനപ്രിയ താരം ഇന്ദ്രൻസും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ് തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.


ഗൂഢാലോചനയും അശ്ലീല പരാമർശവും ഉറപ്പിച്ചു’; അൻസിബയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി; ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ കേസിൽ സർക്കാരിനും പോലീസിനും നോട്ടീസ്







