പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതരമായി പരുക്കേറ്റതായി റിപ്പോർട്ട്. ശാരീരികമായി ബുദ്ധിമുട്ടുള്ള ഒരു നൃത്ത-ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ രശ്മിക വീഴുകയായിരുന്നു. അപകടത്തിൽ താരത്തിന്റെ ഇടുപ്പെല്ലിന് സാരമായി പരുക്കേറ്റു എന്നാണ് വിവരം.
അപകടം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ‘രണബാലി’ യുടെ സെറ്റിലാണോ, അതോ ആക്ഷൻ ത്രില്ലർ ചിത്രമായ ‘മൈസ’യുടെ സെറ്റിലാണോ സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഷൂട്ടിങ്ങിനിടെയുണ്ടായ വീഴ്ചയിൽ രശ്മികയുടെ ഇടുപ്പിലെ ടെൻഡന് പൂർണമായും വേർപെട്ടതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ‘രണബാലി’ 19-ാം നൂറ്റാണ്ടിലെ പോരാട്ടങ്ങളുടെയും വിപ്ലവത്തിന്റെയും കഥയാണ് പറയുന്നത്. ചിത്രത്തിലെ വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന ഗാനത്തിന് ഇതിനോടകം മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ജയസൂര്യയുടെ സഹോദരിപുത്രിയുടെ വിവാഹം : കേട്ട് ‘കിളി ‘പോയെന്ന് അമ്മ


ഷെയിം ഓണ്‍ പൃഥിരാജ്; വീണ്ടും ഒരു പ്രൊപ്പഗന്‍ഡാ മൂവി; എന്തിനോവേണ്ടി തിളക്കുന്ന സാമ്പാര്‍; യാതൊരു ലോജിക്കുമില്ലാത്ത സ്ക്രിപ്റ്റ്; വലിച്ചുനീട്ടല്‍ അസഹനീയം; കൊട്ടിഘോഷിച്ചുവന്ന ‘ഐ, നോബഡി’ ചവറായി മാറുമ്പോള്‍!







