ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്ന പുതിയ പരിഷ്കാരങ്ങളുമായി കേന്ദ്രസർക്കാർ . വീടിനടുത്തുള്ള പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കും. പരീക്ഷ എഴുതേണ്ട സ്ഥലത്തെക്കുറിച്ച് നേരത്തേ അറിയിപ്പ് നൽകുക, ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ കൂടുതൽ സമയം അനുവദിക്കുക എന്നിവയാണ് സുപ്രധാന മാറ്റങ്ങൾ. ഇതിനൊപ്പം പരീക്ഷയുടെ സുതാര്യവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനൊപ്പം പരീക്ഷ എഴുതുന്നവരുടെ മാനസിക സമ്മർദ്ദം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യവും നീറ്റ് പിജി പരീക്ഷയിലെ മാറ്റങ്ങൾക്ക് പിന്നിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഓഗസ്റ്റ് 30നാണ് പരീക്ഷ.2,73,183 പേരാണ് പരീക്ഷയ്ക്കായി രജിസ്റ്റർചെയ്തിരിക്കുന്നത്. നീറ്റ് യുജി പരീക്ഷയും ഇതേരീതിയിലായിരിക്കുമോ നടത്തുന്നത് എന്നത് വ്യക്തമല്ല.
ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി സ്കൈറൂട്ട്; ദൗത്യം 18-ന്









