അന്ന് മെസ്സിയുടെ കൈകളിൽ, ഇന്ന് ഫൈനലിൽ എതിരാളി; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുത ട്വിസ്റ്റ്!

മ്യൂണിക്: ഫോട്ടോഗ്രാഫർമാർ ഈ ചിത്രം പകർത്തിയിട്ട് ഏകദേശം രണ്ടു പതിറ്റാണ്ട് തികയാൻ പോകുന്നതേയുള്ളൂ. 2007 ഡിസംബറിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുന്നതിന്റെ ഭാഗമായി യുനിസെഫുമായി സഹകരിച്ച് ഒരു സ്പാനിഷ് മാധ്യമം പുറത്തിറക്കിയ കലണ്ടറിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണിത്. അന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ താരമായിരുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഒരു കുട്ടിയെ കുളിപ്പിക്കുന്നതാണ് ചിത്രത്തിലുള്ളത്.

എന്നാൽ വർഷങ്ങൾക്കിപ്പുറം ആ കുഞ്ഞിനെ ഫുട്‌ബോൾ ലോകകപ്പിന്റെ ഫൈനലിൽ നേരിടാനൊരുങ്ങുകയാണ് മെസ്സി. അന്ന് അഞ്ച് മാസം മാത്രം പ്രായമുണ്ടായിരുന്നു കുഞ്ഞ് മറ്റാരുമല്ല, ബാഴ്‌സലോണയുടെയും സ്പാനിഷ് ദേശീയ ടീമിന്റെയും വലതു വിങ്ങിലെ വിശ്വസ്തൻ ലമിൻ യമാൽ. ​ഫ്രാൻസിനെ കീഴടക്കി സ്‌പെയിനും ഇംഗ്ലണ്ടിനെ കീഴടക്കി അർജന്റീനയും കലാശപ്പോരിന് ടിക്കറ്റെടുത്തതോടെ ഈ ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ യാദൃശ്ചിക സംഭവങ്ങളിലൊന്നായി ഈ ചിത്രങ്ങളും മെസ്സി–യമാൽ പോരാട്ടവും ആരാധകർ വിശേഷിപ്പിക്കുകയാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.