ഡാൻസും സ്റ്റൈലും ഒരുമിച്ച് സ്ക്രീനിൽ കൊണ്ടുവരാൻ തനിക്ക് പ്രത്യേക കഴിവുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സാനിയ. താരത്തിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ‘കല്യാണി’ റിലീസ് ആയതുമുതൽ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം സംസാരവിഷയമാകുന്നത് സാനിയയുടെ തകർപ്പൻ പ്രകടനമാണ്. ഗാനത്തിലെ ഓരോ ഷോട്ടിലും കോൺഫിഡൻസും ഗ്രേസും ഒട്ടും കുറയാതെ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ എക്സ്പ്രഷൻസും കിടിലൻ ഡാൻസ് മൂവ്സും സ്റ്റൈലിഷ് ലുക്കും കണ്ടപ്പോൾ “സാനിയ ഒൺ ഫയർ” എന്നാണ് ആരാധകർ ഒരേസ്വരത്തിൽ കമന്റ് ചെയ്യുന്നത്.
ഗ്ലാമർ മാത്രമല്ല, വേറിട്ട സ്ക്രീൻ പ്രസൻസും എനർജിയും കൊണ്ട് ഓരോ ഫ്രെയിമും പവർപാക്ക്ഡ് ആക്കാൻ സാനിയക്ക് കഴിഞ്ഞിട്ടുള്ളതിനാൽ ഇൻസ്റ്റഗ്രാമിലും റീൽസിലും ‘കല്യാണി’യിലെ ക്ലിപ്പുകൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ‘D4 ഡാൻസ്’ എന്ന നൃത്ത പരിപാടിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി, പിന്നീട് നായികയായും മോഡലായും ഡാൻസറായും സ്വന്തമായൊരു ഇടം കണ്ടെത്തിയ സാനിയ, സിനിമകൾക്കൊപ്പം ഫാഷൻ ഫോട്ടോഷൂട്ടുകളും മ്യൂസിക് ആൽബങ്ങളും വഴി സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ്.
അതുകൊണ്ടുതന്നെ ‘കല്യാണി’യിലെ സാനിയയുടെ പെർഫോമൻസ് ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണെന്നും സ്റ്റൈലും പെർഫോമൻസും ഒരുപോലെ ആഘോഷിക്കുന്ന പ്രേക്ഷകർക്ക് ഇത് തീർച്ചയായും ഒരു കംപ്ലീറ്റ് ട്രീറ്റാണെന്നും പറയാം.
ദുൽഖറിൻറെ പുതിയ ചിത്രം, ഫസ്റ്റ്ലുക്ക് പുറത്ത്,


രാഹുൽ ഈശ്വർ മുതൽ പ്രിയങ്കയും നാഗദേവിയും വരെ; ഒളിവിൽ പോയ തൊപ്പിയും ബിഗ് ബോസ് സീസൺ 8-ലേക്കോ? എത്തുന്നത് വമ്പൻ താരനിരയോ?







