ദുൽഖർ സൽമാൻറെ പുതിയ തെലുങ്ക് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്ത് എസ്എൽവി സിനിമാസ് നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ‘ശ്രീ ശ്രീ’. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു. ‘ലവ് വിൽ സ്പാർക് എഗെയ്ൻ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. എസ്എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമിക്കുന്നത്. എസ്എൽവി സിനിമാസ് നിർമിക്കുന്ന പത്താമത്തെ ചിത്രമാണിത്.
പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ദുൽഖർ സൽമാൻ- പൂജ ഹെഗ്‌ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്‌കൂൾ യൂണിഫോമിൽ ഇരിക്കുന്ന ദുൽഖർ സൽമാൻ, പൂജ ഹെഗ്ഡെ എന്നിവരെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.
ദുൽഖർ സൽമാന്റെ കരിയറിലെ 41-ാം ചിത്രമായ ‘ശ്രീ ശ്രീ’ ഒരു ഫീൽ ഗുഡ് പ്രണയ കഥയായാണ് ഒരുങ്ങുന്നത് എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്. ദുൽഖർ സൽമാൻ നായകനാകുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. രചന, സംവിധാനം: രവി നെലക്കുടിറ്റി, നിർമാതാവ്: സുധാകർ ചെറുകുരി, ബാനർ: എസ്എൽവി സിനിമാസ്, സഹനിർമാതാവ്: ഇഷാൻ സക്സേന, സി.ഇ.ഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, എഡിറ്റിങ്: കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിങ്: ഫസ്റ്റ്‌ഷോ, പി.ആർ.ഒ: ശബരി.
സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തില്‍ തെന്നിന്ത്യന്‍ താരം യോഗി ബാബുവും പ്രധാന വേഷത്തില്‍, ഫോട്ടോ സോഷ്യല്മീഡിയിയില് പങ്ക് വച്ച് താരം
‘ഐ ആം ഗെയിം’, പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രമായ ‘ആകാശം ലോ ഓക താര’ എന്നിവയാണ് ദുൽഖർ സൽമാൻ നായകനായി റിലീസിന് ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.
.


എൽസിയു അവസാനിച്ചിട്ടില്ല, തുടരുമെന്ന് ലോകേഷ്







