യുവതീ-യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ: ജോൺ ബ്രിട്ടാസിന് എതിരെ വിമർശനവുമായി നടൻ വിനായകൻ

തിരുവനന്തപുരം/ന്യൂഡൽഹി: സി.പി.ഐ.എം രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷമായ ഭാഷയിൽ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിൽ എം.പി പങ്കെടുത്തതിന് പിന്നാലെയാണ് വിനായകൻ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ കടന്നാക്രമണം നടത്തിയത്. ഡൽഹി ജന്തർ മന്തറിൽ ഉയർന്നുവന്ന യുവാക്കളുടെ സമരം ജോൺ ബ്രിട്ടാസ് ‘ഹൈജാക്ക്’ ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ് വിനായകന്റെ പ്രധാന ആരോപണം. കുറിപ്പിൽ എം.പിയുടെ പേര് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും ജോൺ ബ്രിട്ടാസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. “യുവതീ യുവാക്കളുടെ സമരം ഹൈജാക്ക്

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ വിനായകനെതിരെ മാവേലിക്കര പോലീസ് കേസെടുത്തു

ആലപ്പുഴ: നടന്‍ വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ആലപ്പുഴ മാവേലിക്കര പൊലീസാണ് താരത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം  ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.ആലപ്പുഴയില്‍ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിംഗില്‍, പരാതി അന്വേഷിച്ച് കേസെടുക്കാന്‍ പൊലീസിന് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെയാണ് മാവേലിക്കര പോലീസ് നടപടിയെടുത്തത്. മുംബൈയില്‍ ജോലി ചെയ്യുന്ന മാവേലിക്കര തഴക്കര സ്വദേശിയായ വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം