കശുവണ്ടി അഴിമതി കേസ്: ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ എ രതീഷ് രാജിവെച്ചു; മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ നടപടി!

ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച കെ എ രതീഷ്

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ നിർണായക വഴിത്തിരിവ്. ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷ് സ്ഥാനമൊഴിഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് രാജിയെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഹൈക്കോടതി രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജി. കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി കേസിൽ കെ എ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഈ തീരുമാനത്തിന്റെ നിയമസാധുതയും കേരള