മഴക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ; റെഡ് അലേർട്ട് ഇനിയും തുടരും!

കനത്ത മഴയെ തുടർന്ന് കേരളത്തിലെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം : കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ഇന്ന് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, പത്തനംതിട്ട‌, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ സ്ഥാപനങ്ങൾക്കാണ് അവധി. കോട്ടയം കോട്ടയം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്‍ററുകള്‍, സ്‌പെഷൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂർ പ്രഫഷനൽ കോളജുകൾ,

മഴ വിടില്ല; കേരളത്തിൽ മൂന്ന് ദിവസം അതിശക്ത മഴയ്ക്ക് സാധ്യത, 11 ജില്ലകൾക്ക് ഓറഞ്ച് മുന്നറിയിപ്പ്!

അതിശക്തമായ മഴയ്ക്ക് സാധ്യതയെ തുടർന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിന്റെ പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തെ തുടർന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്തെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് മുന്നറിയിപ്പ്

പാർട്ടി ബന്ധുക്കൾക്കുള്ള നിയമനത്തിൽ മാത്രം “ഇംപാക്ട്”; ഏഴര കോടി ശമ്പളം, മൂന്ന് പദ്ധതികൾ മാത്രം ബാക്കി! ഇംപാക്ട് കേരളയ്‌ക്കെതിരെ ഗുരുതര ആരോപണം!

Impact Kerala Limited LSGD project delay controversy ഇംപാക്ട് കേരള ചിത്രം

കോഴിക്കോട് : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കഴിഞ്ഞ എൽഡിഎഫ് സർക്കാർ രൂപീകരിച്ച ‘ഇംപാക്ട് കേരള ലിമിറ്റഡ്’ കമ്പനിയുടെ പ്രവർത്തനലക്ഷ്യം ചോദ്യം ചെയ്യപ്പെടുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് വൻകിട പദ്ധതികൾ നടപ്പാക്കി ആസ്തി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കമ്പനിയിൽ ആകെ നടന്നത് പാർട്ടി ബന്ധുക്കൾക്കുള്ള നിയമനം മാത്രമാണെന്നാണ് ആരോപണം. 5 വർഷത്തിനിടെ താൽക്കാലിക ജീവനക്കാർക്കായി ഏഴരക്കോടിയോളം രൂപ ശമ്പള ഇനത്തിൽ ചെലവഴിച്ചെങ്കിലും ഇംപാക്ട് കേരള പൂർത്തിയാക്കിയത് വെറും 3 പദ്ധതികൾ മാത്രം.