ഐഐടി മദ്രാസ് ഡയറക്ടറും രാജ്യത്തെ പ്രമുഖ സാങ്കേതിക വിദഗ്ധനുമായ പ്രൊഫ. വി. കാമകോട്ടിക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശം അത്യന്തം അപലപനീയവും രാജ്യത്തെ ശാസ്ത്ര – അക്കാദമിക സമൂഹത്തോടുള്ള അനാദരവിന്റെ പ്രകടനവുമാണെന്ന് ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പരീക്ഷാ ക്രമക്കേട് തടയൽ ഭേദഗതി ബില്ലിന്മേലുള്ള ലോക്സഭാ ചർച്ചയ്ക്കിടെ, പരീക്ഷാ പരിഷ്കരണത്തിനായി കേന്ദ്രം രൂപീകരിച്ച ഉന്നതതല ടാസ്ക് ഫോഴ്സിനെ പരാമർശിക്കവേ പ്രൊഫ. കാമകോട്ടിയെ “ഗോമൂത്ര വിദഗ്ധൻ” എന്നാണ് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചതെന്നാണ്

