ബാരാമതിയിൽ വീണ്ടും വിമാനാപകടം; ലാൻഡിങ്ങിനിടെ പരിശീലന വിമാനം തകർന്നു; ഏഴ് മാസത്തിനിടെ മൂന്നാം അപകടം, ഇത്തവണയും ആളപായമില്ല!

മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ തകർന്ന പരിശീലന വിമാനം; ഏഴ് മാസത്തിനിടെ മൂന്നാം വിമാനാപകടം

പുണെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ വീണ്ടും വിമാനാപകടം. സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു. ഞായറാഴ്ച ഉച്ചയ്ക്ക് 12.35ഓടെയാണ് വിമാനത്താവള പരിസരത്ത്, റൺവേയ്ക്ക് സമീപം അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. ബാരാമതിയിൽ വിമാനാപകടം ഉണ്ടാകുന്നത് ഏഴ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ്. ജനുവരി 28നുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റ് നാല് പേരും മരിച്ചിരുന്നു. രണ്ടാമത്തെ ലാൻഡിങ് ശ്രമത്തിനിടെയാണ് അന്ന്

ആകാശത്ത് പെട്ടെന്ന് വൻ കുലുക്കം… യാത്രക്കാർ പരിഭ്രാന്തിയിൽ; എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് 12 പേർക്ക് പരുക്ക്, വിമാനത്തിനും കേടുപാടുകൾ!

ആകാശച്ചുഴിയിൽപ്പെട്ടതിന് ശേഷം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ എയർ ഇന്ത്യ വിമാനം

ന്യൂഡൽഹി:   എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് 12 പേർക്ക് പരുക്ക്. ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച വിമാനം ആണ് അപകടത്തിൽ പെട്ടത്.  രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പടെ വിമാനത്തിൽ ഉണ്ടായിരുന്ന 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആകാശച്ചുഴിയിൽ പെട്ട വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. AI379 വിമാനം ഡൽഹിയിൽ  ഇറക്കിയെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും എയര്‍ഇന്ത്യ അറിയിച്ചു. ആകെ 134 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആർക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ഉയർന്നു പൊങ്ങിയ വിമാനം പെട്ടെന്ന്