ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ക്ഷേത്ര സന്ദർശനത്തിനിടെ യുവതി മലമുകളിൽനിന്ന് വീണുമരിച്ചു. തൂത്തുക്കുടി ജില്ലയിലെ സൗത്ത് തിട്ടങ്കുളം സ്വദേശിനിയായ അനിത (24) ആണ് മരിച്ചത്. കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ അവ കൂട്ടമായെത്തിയപ്പോൾ പരിഭ്രാന്തയായ യുവതി അടിതെറ്റി താഴേയ്ക്ക് വീഴുകയായിരുന്നു.
കഴുഗുമലൈ കഴുഗസാലമൂർത്തി ക്ഷേത്രത്തിന് മുകളിലുള്ള ഉച്ചിപ്പിള്ളയാർ സന്നിധിക്കടുത്താണ് അപകടം നടന്നത്. അനിത സംഭവസ്ഥലത്തു തന്നെ മരിച്ചു. അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് മൃതദേഹം വീണ്ടെടുത്തത്. ഭർത്താവ് സുരേഷിനൊപ്പമാണ് യുവതി ക്ഷേത്രദർശനത്തിന് എത്തിയത്.
വിദേശത്ത് ജോലിചെയ്യുന്ന സുരേഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്. കഴിഞ്ഞ മാസമാണ് അനിതയും സുരേഷും വിവാഹിതരായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; പ്രധാന ക്ഷേത്രത്തിൽ ദർശനം നടത്തിയത്തിനു ശേഷം ദമ്പതികൾ മലമുകളിലുള്ള ഉച്ചിപ്പിള്ളയാർ കോവിലിലേക്ക് കയറി.
ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; മുഖ്യമന്ത്രിക്ക് കത്ത് നൽകി
അവിടെവെച്ച് കുരങ്ങുകൾക്ക് പഴങ്ങൾ നൽകുന്നതിനിടെ പെട്ടെന്ന് കുരങ്ങുകൾ ഇവരെ വളയുകയായിരുന്നു. ഇതോടെ അനിത പരിഭ്രാന്തയായി നിലതെറ്റി മലമുകളിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽതന്നെ മരണം സംഭവിച്ചു. അനിതയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.


ദിയ ബിനു ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം: എൽഡിഎഫിന്റെ രാഷ്ട്രീയ നീക്കം ശക്തം.







