വാഷിങ്ടൺ: ലോകകപ്പിൽ ഇറാനെതിരായ മത്സരത്തിനിടെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ കളംവിട്ടത് ഇടത് കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നെന്ന് പരിശീലകൻ ഹൊസാം ഹസൻ. 57-ാം മിനിറ്റിലാണ് സലാ കളംവിട്ടത്. പകരക്കാരനായി മുസ്തഫ സിക്കോ ഇറങ്ങി.
സലായുടെ പരിക്ക് വിലയിരുത്തുകയാണെന്നും ടീം ഹോട്ടലിലേക്ക് മടങ്ങിയെത്തുമ്പോൾ ഇതിലും കൂടുതൽ പരിശോധന നടത്തുമെന്നും കോച്ച് അറിയിച്ചു. സലായുമായി സംസാരിച്ചെന്നും സുഖമായിരിക്കുന്നുവെന്ന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു . ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലേക്ക് ആദ്യമായാണ് ഈജിപ്ത് യോഗ്യത നേടുന്നത്.
അതേസമയം ഇറാനെതിരായ മത്സരം 1-1 സമനിലയിൽ അവസാനിച്ചു. 5-ാം മിനിറ്റിൽ മഹ്‌മൂദ് സബറിന്റെ ഗോളിലൂടെ ഈജിപ്ത് ലീഡ് നേടി. റാമിൻ റെസായിയുടെ ഗോളിലൂടെ ഇറാൻ സമനില പിടിച്ചു. ഇതോടെ ഗ്രൂപ്പിൽനിന്ന് ബെൽജിയം ഒന്നാമതായും ഈജിപ്ത് രണ്ടാമതായും നോക്കൗട്ടിലേക്ക് കടന്നു. ഇറാന്റെ നോക്കൗട്ട് ഭാവി, വരാനിരിക്കുന്ന മത്സരങ്ങളെ ആശ്രയിച്ചായിരിക്കും .
‘സന്തുഷ്ടനാണ്’; സമരം അവസാനിപ്പിച്ച സോനം വാങ്ചുകിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ


തന്ത്രിപദവിക്ക് ബ്രഹ്മദത്തൻ യോഗ്യൻ; കണ്ഠരര് രാജീവരർക്ക് പകരം ശബരിമല തന്ത്രിയായി നിയോഗിച്ചേക്കും; വിദഗ്ധ സമിതി അംഗീകാരം ദേവസ്വം ബോർഡിന്







