യുവതിയുടെയും കുഞ്ഞിന്റെയും മരണം; മൂവാറ്റുപുഴയാറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം കൂട്ടആത്മഹത്യയെന്ന് സംശയം

കൊച്ചി: മൂവാറ്റുപുഴയാറിൽ അ‌മ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം കൂട്ട ആത്മഹത്യയെന്ന് സംശയം. പുഴയിൽനിന്ന് ഇവരുടെ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. കുടുംബത്തിലെ പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടരുകയാണ്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പിറവം മുളക്കുളം പാലത്തിന് അടുത്താണ് അ‌മ്മയുടെയും ആൺകുട്ടിയുടെയും മൃതദേഹം കണ്ടെത്തിയത്. അ‌ന്വേഷണത്തിൽ മൃതദേഹങ്ങൾ മൂവാറ്റുപുഴ പായിപ്ര സ്വദേശിനിയായ ബിജിമോളുടെയും നാലു വയസ്സുകാരൻ മകന്റെയുമാണെന്ന് സ്ഥിരീകരിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ബിജിയുടെ ഭർത്താവ് നാരായണന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത്. ബന്ധുക്കളെത്തി മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജിയുടെയും നാരായണന്റെയും എട്ടുവയസ്സുകാരിയായ മകൾക്കായി തിരച്ചിൽ തുടരുകയാണ്.

കാഴ്ചപരിമിതിയുള്ള ആളാണ് ബിജിമോൾ. കുടുംബം അ‌ടുത്തകാലത്തായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നാണ് വിവരം. പിറവം പോലീസ് കേസെടുത്ത് അ‌ന്വേഷണം ആരംഭിച്ചു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.