തിരുവനന്തപുരം : ഭരണസിരാകേന്ദ്രം പിണറായിയുടെ കാലത്ത് കയ്യിലെടുത്ത് അമ്മാനമാടിയെന്ന് വരെ സോഷ്യല്‍മീഡിയ വിമര്‍ശിച്ച, പ്രതിപക്ഷം ചര്‍ച്ച ചെയ്ത, സ്വപ്ന സുരേഷ് നന്നായി തന്നെ മാധ്യമങ്ങളിലൂടെ വെള്ളം കുടിപ്പിച്ച സിഎം രവീന്ദ്രന് പടിയിറങ്ങുമ്പോള്‍ ഒരു വിവാദകാലം കൂടിയാണ് അവസാനിക്കുന്നത്. പിണറായിയുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ ഇപ്പോഴായി. പക്ഷെ സി.എം. രവീന്ദ്രന് ഇല്ല, നാലുപതിറ്റാണ്ടിന്റെ ബന്ധം അവസാനിച്ചു. കേരളത്തില്‍ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് കോഴക്കേസുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളുമൊക്കെ കേരളം മറന്നിട്ടില്ല വലിയ വാര്‍ത്താ കോളിളക്കം തന്നെ അത് സൃഷ്ടിച്ചു.
ലൈഫ് മിഷന് കോഴക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇവരുടെ വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നത്. 2018-ലെ ചാറ്റുകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇരുവരും തമ്മില്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കപ്പുറം വളരെ അടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഈ സന്ദേശങ്ങള്‍. ലൈഫ് മിഷന് കോഴക്കേസിലെ ബന്ധം, ലൈഫ് മിഷന് പദ്ധതിയുടെ ഫണ്ടില്‍ നിന്നും വന്‍ തുക കമ്മീഷന് ഇനത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടതായി ആരോപണമുണ്ട്. ഈ കമ്മീഷന് ഇടപാടുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് സ്വപ്നയും സി.എം. രവീന്ദ്രനും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
ഇ.ഡി ചോദ്യം ചെയ്യല്‍ സ്വപ്ന സുരേഷിന്റെ മൊഴികളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍ സി.എം. രവീന്ദ്രനെ ഇ.ഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.കേസില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സി.എം. രവീന്ദ്രനെ പ്രതിയാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും സ്വപ്ന സുരേഷ് പിന്നീട് ആരോപിച്ചിരുന്നു. മന്ത്രിയും മുഖ്യമന്ത്രിയുമായ കാലത്തെല്ലാം പിണറായി വിജയന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു സി.എം. രവീന്ദ്രന്, അദ്ദേഹം പ്രതിപക്ഷനേതാവായപ്പോള്‍ സ്റ്റാഫിലില്ല. രവീന്ദ്രനില്ലാത്ത പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പട്ടിക സര്‍ക്കാര്‍ അംഗീകരിച്ചു. സി.പി.എം. പാലക്കാട് ജില്ലാകമ്മിറ്റി അംഗം സി.പി. പ്രമോദിനെ പ്രതിപക്ഷനേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.
എ.കെ. ബാലന് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രമോദ്. 2021-ല്‍ പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷഷല് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു രവീന്ദ്രന്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്നവരെയെല്ലാം തുടര്‍ഭരണമുണ്ടായപ്പോള്‍ മാറ്റിയിരുന്നു. എന്നാല്‍, രവീന്ദ്രന് മാറ്റമുണ്ടായില്ല. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും അദ്ദേഹം സ്റ്റാഫിലുണ്ടായിരുന്നു. പി.വി. കുഞ്ഞിക്കണ്ണന് എല്‍.ഡി.എഫ്. കണ്‍വീനറായപ്പോള്‍ അദ്ദേഹത്തെ സഹായിക്കാനായാണ് രവീന്ദ്രന് തിരുവനന്തപുരം എ.കെ.ജി. സെന്ററിലേക്ക് എത്തുന്നത്. പിന്നീട് നാലുപതിറ്റാണ്ടായി സി.പി.എം. നേതാക്കളായ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചു. വി.എസ്. അച്യുതാനന്ദന് പ്രതിപക്ഷനേതാവായപ്പോഴും കോടിയേരി മന്ത്രിയായപ്പോഴും രവീന്ദ്രന് പാര്‍ട്ടി വിശ്വസ്തനായി അവരുടെ സ്റ്റാഫിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ണായക ചുമതലയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ബിനാമി ഇടപാടുകളക്കം ചൂണ്ടിക്കാട്ടി ഒട്ടേറെ വിവാദങ്ങളും അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉയര്‍ന്നു. യു.ഡി.എഫ്. ഭരണത്തിലേറുകയും പിണറായി പ്രതിപക്ഷനേതാവാകുകയും ചെയ്തപ്പോഴാണ് നാലുപതിറ്റാണ്ടിന്റെ സെക്രട്ടറിയേറ്റ് ബന്ധം രവീന്ദ്രനും മതിയാക്കേണ്ടിവരുന്നത്. മാറ്റമില്ലാത്തതാണ് എന്റെ പ്രത്യേകത എന്ന് പറയാന്‍ ഇനി സിഎം രവീന്ദ്രനില്ല. പലവട്ടം പാര്‍ട്ടിയെ തന്നെ വെള്ളം കുടിപ്പിച്ചിട്ടും പാര്‍ട്ടി പറഞ്ഞിട്ടും മാറ്റാത്ത മാറാത്ത രവീന്ദ്രന് ഇനി
അധികാര ഇടനാഴികളില്‍ എവിടെയായിരിക്കും.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഏഴ് നോൺ-ഐ.പി.എസ് എസ്.പിമാർക്ക് സ്ഥലംമാറ്റം; ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി







