ബാറുകൾ പുലർച്ചെ അഞ്ചുവരെ തുറക്കാം, പ്രത്യേക അനുമതി വേണ്ട

ലണ്ടൻ: ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ട് മെക്‌സിക്കോയെ നേരിടുന്ന പശ്ചാത്തലത്തിൽ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും പബ്ബുകൾക്കും ബാറുകൾക്കും പ്രവർത്തന സമയം നീട്ടിനൽകി യു.കെ. സർക്കാർ.ജൂലൈ ആറ് തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിവരെ തുറന്നുപ്രവർത്തിക്കാൻ ലൈസൻസിങ് നിയമങ്ങളിൽ താത്കാലിക ഇളവാണ് അനുവദിച്ചിരിക്കുന്നത് .

ഇളവ് നിലവിൽ വന്നതോടെ, സാധാരണ സമയ പരിധിക്കപ്പുറം മദ്യം വിളമ്പുന്നതിനായി പബ്ബുകൾക്കും ബാറുകൾക്കും ഇനി പ്രത്യേക അനുമതി തേടി വ്യക്തിഗതമായി അപേക്ഷിക്കേണ്ടതില്ല.
മെക്‌സിക്കോ സിറ്റിയിൽ യു.കെ. സമയം പുലർച്ചെ ഒന്നിന് ആരംഭിക്കുന്ന മത്സരം തത്സമയം കാണാൻ പബ്ബുകളിലും ബാറുകളിലും വലിയ ജനക്കൂട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.
നേരത്തെ രാത്രി 10 മണിക്ക് മുൻപ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ മറ്റ് ലോകകപ്പ് മത്സരങ്ങൾക്കും സമാനമായ രീതിയിൽ ഇളവുകൾ നൽകിയിരുന്നു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.