പൊന്മുടി: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി ബസ്സുകളിൽ തിരക്കേറിയ സാഹചര്യത്തിൽ പൊന്മുടിയിലേക്ക് കെ.എസ്.ആർ.ടി.സി. കൂടുതൽ സർവ്വീസുകൾ നടപ്പാക്കും . തമ്പാനൂർ, വർക്കല എന്നിവിടങ്ങളിൽനിന്നു പൊന്മുടിയിലേക്ക് ഫാസ്റ്റ് ബസ് ഉൾപ്പെടെ സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സി. യുടെ തീരുമാനം .
അവധിദിവസങ്ങളിൽ വിതുര ഡിപ്പോയിൽനിന്നു കൂടുതൽ സർവീസുകൾ നടത്താനും തീരുമാനിച്ചതായി ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോണിന്റെ ഓഫീസ് അറിയിച്ചു.
പൊന്മുടിയുടെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി ഇത്തവണത്തെ ബജറ്റിൽ നാലുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്കു നേരെ വി.എസ്.എസ്, വനംവകുപ്പ് ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രിയുടെ ഓഫീസും അറിയിച്ചിട്ടുണ്ട്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: കെ.ഇ.എ.എം (KEAM) 2026 പരീക്ഷാർത്ഥികൾക്ക് ഇപ്പോൾ ഫലം അറിയാം
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: കെ.ഇ.എ.എം (KEAM) 2026 പരീക്ഷാർത്ഥികൾക്ക് ഇപ്പോൾ ഫലം അറിയാം


പ്രേമനും ജി ആര് അജിതും നേതൃത്വത്തിലേക്ക്; പോലീസില്‍ വമ്പന്‍ സംഘടനാ അഴിച്ചുപണി: കെ.പി.ഒ.എ. ചരിത്രമായി; പുതിയ അഡ്ഹോക്ക് കമ്മിറ്റികള്‍ നിലവില്‍ വന്നു; ഇനി പോലീസിലും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറും







