റിട്ടയേർഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ

താമരശ്ശേരി:കാരാടിയിൽ റിട്ടയേർഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

പറമ്പുടമയാണ് തൂങ്ങിമരിച്ച നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. കൽപ്പറ്റ സ്വദേശിയായ ഇദ്ദേഹം എങ്ങനെ താമരശ്ശേരിയിൽ എത്തിയെന്നയതിൽ വ്യക്തതയില്ല.  മരിച്ച ജോസഫിന്റെ ഭാര്യ ഗ്രേസിയും റിട്ടയേർഡ് എസ്ഐ ആണ്.

വിവരം അറിഞ്ഞ ഉടൻ തന്നെ താമരശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി.വീട്ടുകാരുമായി ബന്ധപ്പെട്ട് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.