ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈകോടതിയുടെ ഉത്തരവിട്ടു. നീറ്റ് പരീക്ഷ വിജയകരമായി പൂർത്തിയായ സാഹചര്യത്തിലാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ
അക്കൗണ്ടിന്മേലുള്ള വിലക്ക് നീക്കാൻ നിർദ്ദേശിച്ചത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം കോടതിയിൽ എത്തിയതിനെ തുടർന്നാണ് ഈ സുപ്രധാന ഉത്തരവ്.
കുരുന്നുകളുടെ ജീവനെടുത്ത റെയിൽ ദുരന്തം; സ്കൂൾ വാനിൽ ട്രെയിൻ പാഞ്ഞുകയറി, നാല് പേർക്ക് ദാരുണാന്ത്യം
നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ വിദ്യാർഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും അനാവശ്യമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലിലാണ് സി.ജെ.പിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യ്തതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കിരുന്നു. എന്നാൽ ജൂൺ 21-ലെ പരീക്ഷ സുരക്ഷിതമായി പൂർത്തിയായതിനാൽ, അക്കൗണ്ട് തുടർന്നും ബ്ലോക്ക് ചെയ്തുവെയ്ക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു . ഈ നിലപാട് കണക്കിലെടുത്താണ് അക്കൗണ്ട് ഉടൻ പുനഃസ്ഥാപിക്കാൻ കോടതി ഉത്തരവിട്ടത്.
ഒരു അംഗീകൃത ഏജൻസിയിൽ നിന്ന് ലഭിക്കുന്ന നിയമാനുസൃതമായ നിർദേശപ്രകാരമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് എക്സിന്റെ വിശദീകരണം. അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ കോക്രോച്ച് ജനതാ പാർട്ടി ഈസ് ‘ബാക്ക്’ എന്ന പേരിൽ പുതിയൊരു താല്കാലിക അക്കൗണ്ട് ആരംഭിച്ച് പ്രവർത്തനം തുടർന്നിരുന്നു.
വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയാലും പൗരത്വം പോകില്ല; ബംഗാൾ എസ്ഐആർ കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി, 34 ലക്ഷം അപ്പീലുകൾ ബാക്കി









