നാല് ദിവസമായി മൂന്നംഗ കുടുംബത്തെ കാണാനില്ല: അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പരാതി.  വാണിയംകുളം ‘കൃഷ്ണകൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതാകുന്നത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ് ഇവർ അയൽവാസികളെ അറിയിച്ചത്.  എന്നാൽ, ബന്ധുവീടുകളിൽ അത്തരത്തിൽ യാതൊരു ചടങ്ങുകളും ഉണ്ടായിരുന്നില്ലെന്ന് അറിഞ്ഞതോടെ അയൽവാസികൾ മറ്റ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഷൊർണൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

കാണാതായ മൂവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. ഫോണുകളുടെ അവസാന ടവർ ലൊക്കേഷൻ വീടിന് സമീപം തന്നെയാണ് കാണിക്കുന്നത്. ഇവർ സ്വന്തം പിക്കപ്പ് വാനിലാണ് വീട്ടിൽനിന്ന് പോയതെന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് സ്ഥിരീകരിച്ചു. സ്വന്തമായി ബിസിനസ്സ് നടത്തിയിരുന്ന കുടുംബത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇവർ എവിടെയെങ്കിലും മാറി നിൽക്കുകയാണോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധുക്കളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.