തിരുവനന്തപുരം: പൊന്മുടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ആറാം വളവിൽ വച്ച് അപകടത്തിൽപ്പെട്ടു. വളവിറങ്ങുന്നതിനിടെ പെട്ടെന്ന് ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്.
നിയന്ത്രണം വിട്ട വാഹനം ഡ്രൈവർ അതിസാഹസികമായി റോഡരികിലെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിർത്തുകയായിരുന്നു. ഡ്രൈവറുടെ മനസാന്നിധ്യമാണ് വൻ ദുരന്തത്തിൽ നിന്ന് യാത്രക്കാരെ രക്ഷിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
35 സീറ്റുകൾ മാത്രമുള്ള ബസിൽ അതിലും ഇരട്ടിയോളം യാത്രക്കാർ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ബസ്സിൽ കയറാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
സർക്കാരിന്റെ ‘പ്രിയദർശിനി’ വനിതാ സൗജന്യയാത്രാ പദ്ധതി നടപ്പാക്കിയതോടെയാണ് പൊന്മുടിയിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായത്.
ഇതോടെ ബസുകളിലെ തിരക്കും വർധിച്ചു. കൊടും വളവുകളും വന്യമൃഗ സാന്നിധ്യവും വാർത്താവിനിമയ സൗകര്യമില്ലായ്മയും നിറഞ്ഞ വനപാതയായതിനാൽ പൊന്മുടി റൂട്ടിലെ യാത്ര അപകടസാധ്യത ഏറെയുള്ളതാണ്.
സമാനമായ സാഹചര്യം പത്തനംതിട്ട ഗവിയിലും നിലനിന്നിരുന്നു. അവിടെ അമിത തിരക്കിനെ തുടർന്ന് ബസിലെ യാത്രക്കാരുടെ എണ്ണം 55 ആയി പരിമിതപ്പെടുത്തിയിരുന്നു. സമാനമായ നിയന്ത്രണം പൊന്മുടി റൂട്ടിലും കൊണ്ടുവരണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.
അതിനിടെ, തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കൂടിയിലേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ദേവാൻഷ് ശൗര്യയുടെ മരണം: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് കുടുംബം; മുഖ്യമന്ത്രിയെ കാണും







