ഒന്നുകിൽ കിടപ്പറ പങ്കിടണം, ഇല്ലെങ്കിൽ 10 ലക്ഷം രൂപ; ചോദിച്ചത് പോലീസ്കാരൻ ഗുരുതര ആരോപണം, പിന്നിൽ ലഹരി സംഘമോ “

​Kochi City Police and anti-narcotics department investigation concept

കൊച്ചി: ലഹരിമാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച കൊച്ചിയിലെ പ്രമുഖ പൊലീസ് ഉദ്യോഗസ്ഥനെ വ്യക്തിഹത്യയിലൂടെ തളയ്ക്കാൻ നീക്കം. കോഴ ആരോപണവും ലൈംഗിക അപവാദവും ആയുധമാക്കി ലഹരി മാഫിയാ .” തൃക്കാക്കര ചെമ്പുമുക്കിലെ അപ്പാർട്ട്മെന്റിൽ എ.ഡി.എം.എയുമായി പിടിയിലായ കെവിൻ മാത്യുവിന് രാസലഹരി എത്തിക്കുന്ന യുവതിയെ മുൻനിറുത്തിയാണ് നീക്കം. കൊച്ചി സിറ്റിയിലെ ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ (ഡാൻസാഫ്) എസ്.ഐയ്ക്കെതിരെയാണ് ഗുരുതര ആരോപണം. കേസിൽ നിന്നൊഴിവാക്കാൻ കിടപ്പറ പങ്കിടണമെന്നും അതല്ലെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നും പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്ന യുവതിയുടെ ആരോപണത്തിൽ സിറ്റി പൊലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം തുടങ്ങി.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കാണ് യുവതിയുടെ പേരിൽ പരാതി കിട്ടിയത്.ലഹരി പാർട്ടികൾക്ക് രാസലഹരി എത്തിക്കുന്ന കെവിനെ ഡാൻസാഫ് എസ്.ഐയുടെ നേതൃത്വത്തിൽ മേയ് ആദ്യവാരമാണ് കസ്റ്റഡിയിലെടുത്ത് തൃക്കാക്കര പൊലീസിന് കൈമാറിയത്. കെവിന്റെ മൊബൈൽ ഫോൺ സന്ദേശങ്ങളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. തൊടുപുഴ കേന്ദ്രീകരിച്ചുള്ള യുവതിയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ കെവിൻ നടത്തിയതായി കണ്ടെത്തി.

കെവിന്റെ കുറ്റസമ്മത മൊഴിയെത്തുടർന്ന് യുവതിയെ തൃക്കാക്കര പൊലീസ് കേസിൽ പ്രതി ചേർത്തിരുന്നു.ഇതോടെയാണ് ഡാൻസാഫ് എസ്.ഐയ്ക്കെതിരെ ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയത്. മറ്റൊരാളുടെ ഇ-മെയിൽ വഴിയാണ് യുവതിയുടെ പരാതി സിറ്റി പൊലീസ് കമ്മീഷണറുടെയും മുഖ്യമന്ത്രിയുടെയും ഓഫീസിലെത്തിയത്. പരാതിയിൽ വ്യക്തമായ മേൽവിലാസം നൽകിയിട്ടില്ലെങ്കിലും ഇതേ മെയിലിൽ പൊലീസ് കൈമാറുന്ന സന്ദേശങ്ങൾക്ക് പ്രതികരണം കിട്ടുന്നുണ്ട്.

യുവതിയുടെ മൊഴി ഇതേവരെ രേഖപ്പെടുത്തിയിട്ടില്ല. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ഡാൻസാഫിന്റെ ചുമതലയുള്ള സിറ്റി നാർക്കോട്ടിക്സ് സെൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.തൊടുപുഴ സ്വദേശിയായ യുവതി കോളേജ് അദ്ധ്യാപികയാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിച്ചു. എറണാകുളത്ത് സ്ഥിരമായി സന്ദർശനം നടത്തിയിരുന്ന യുവതി കെവിൻ മാത്യു പിടിയിലായതോടെ കേരളം വിട്ടെന്ന് സൂചന

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.