കുഞ്ഞിനെ തല്ലി പരിക്കേൽപ്പിച്ചു’; ഒന്നാം ക്ലാസ് വിദ്യാർഥിനിയുടെ കാര്യത്തിൽ അധ്യാപികയ്‌ക്കെതിരെ പരാതിയുമായി മാതാപിതാക്കൾ

തിരുവനന്തപുരം: കുട്ടികളുടെ അറിവും വ്യക്തിത്വവും വളർത്തിയെടുക്കുന്ന ഇടങ്ങളാണ് സ്കൂളുകൾ. എന്നാൽ, സുരക്ഷയും കരുതലും ലഭിക്കേണ്ട അതേ ഇടങ്ങളിൽ നിന്നുള്ള അനിഷ്ട സംഭവങ്ങൾ ആശങ്ക ഉണർത്തുകയാണ് .കടയ്‌ക്കാവൂർ കവലയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപിക മർദിച്ചതായി പരാതി. പാഠഭാഗങ്ങൾ എഴുതാത്തതിന്റെ പേരിലാണ് മർദനം. വലത് കയ്യിലെ വിരലിന് പരിക്കേറ്റ കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും ചികിത്സയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അദ്ധ്യാപിക കുട്ടിയെ മർദിച്ചത്. എന്നാൽ, വേദനയുള്ള വിവരം കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. പിറ്റേദിവസം കുട്ടി കൈ മറച്ചുപിടിക്കുന്നത് കണ്ട് മാതാവ് പരിശോധിച്ചപ്പോഴാണ് വിരലിലെ നീര് ശ്രദ്ധയിൽപ്പെട്ടത്. പരിക്കിനെത്തുടർന്ന് പനി വന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് വിരലിലെ ലിഗമെന്റിന് പരിക്കേറ്റതായി കണ്ടെത്തിയത്. ഇപ്പോൾ കുട്ടിയുടെ കയ്യിൽ പ്ലാസ്റ്ററിട്ടിരിക്കുകയാണ്.സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ കടയ്‌ക്കാവൂർ പൊലീസ് സ്റ്റേഷനിലും സാമൂഹ്യ ക്ഷേമ വകുപ്പിലും സ്‌കൂൾ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചതായും ഇരുകൂട്ടരെയും വിളിച്ച് ചർച്ചയ്‌ക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സ്‌കൂളിലെ പ്രധാനാദ്ധ്യാപിക പറഞ്ഞു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.