കാലം മാറുമ്പോൾ ഫാഷനും ചിന്താഗതികളും തന്നെ മാറും . എന്നാൽ ഒരു വ്യക്തിയുടെ വസ്ത്രധാരണത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇന്നും സോഷ്യൽ മീഡിയയിൽ ശക്തമാണ്. പ്രത്യേകിച്ച് സെലിബ്രിറ്റി കുടുംബങ്ങളിലെ അംഗങ്ങൾ അവരുടെ ജീവിതശൈലിയും വസ്ത്രതിരഞ്ഞെടുപ്പുകളും പങ്കുവയ്ക്കുമ്പോൾ, അതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി അഭിപ്രായങ്ങൾ ഉയരാറുണ്ട്.എന്നാൽ ഇപ്പോൾനടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് വ്ലോഗർ ഷെഫീന പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ‘നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം’ എന്ന് പറഞ്ഞായിരുന്നു ഷെഫീനയുടെ വിമർശനം. ദയയുടെ പുതിയ ട്രാൻസിഷൻ വീഡിയോയ്ക്കെതിരെയായിരുന്നു വിമർശനം. ഒരു മകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദ പറഞ്ഞുകൊടുത്തൂടെ എന്നും വ്ലോഗർ മഞ്ജു പിള്ളയോടായി ചോദിച്ചിരുന്നു.
മകളെ കയറൂരി വിട്ടിരിക്കുകയാണോ, ഇപ്പോഴത്തെ പിള്ളേരുടെ വിചാരം തുണിപറിച്ച് കളയുന്നതാണ് സ്വാതന്ത്ര്യം എന്നാണ്. ഈ കാണിക്കുന്നതാണോ ഫെമിനിസം? ഇതാണോ സ്വാതന്ത്ര്യം? മഞ്ജു പിള്ള മകളുടെ പ്രവൃത്തികൾ കാണുന്നില്ലേ ഇതൊന്നും ഫാഷനല്ല. മോഡേണിസം തലയിൽ കയറിയതായാണ് തോന്നിയത്. സ്ത്രീകളെ അപമാനിക്കുന്നത് പോലെയാണ് ദയയുടെ വസ്ത്രധാരണം കണ്ടപ്പോൾ തോന്നിയത്. എന്റെ അഭിപ്രായം ജനറേഷൻ ഗ്യാപ്പാണെന്ന് പറഞ്ഞ് വരരുത്’ – എന്നാണ് ഷെഫീന വീഡിയോയിൽ പറഞ്ഞത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വ്ലോഗർക്കെതിരെ രംഗത്തെത്തിയത്. തുടർന്ന് ഇവർ ഈ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. പിന്നാലെ കൂടുതൽ ബോൾഡ് ലുക്കിൽ ദയ പുതിയ ചിത്രം പങ്കുവച്ചിരുന്നു.’ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ..’ എന്ന അടിക്കുറിപ്പും ആ ചിത്രത്തിന് നൽകിയിരുന്നു.
പ്രമുഖ നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു
മഞ്ജു പിള്ളയും ഈ പോസ്റ്റ് റീ ഷെയർ ചെയ്തിരുന്നു. ‘ചിലരുടെ പ്രവൃത്തികൾ കണ്ട് രണ്ട് പൊട്ടിക്കണം എന്ന് മനസ് പറഞ്ഞെങ്കിലും മാതാപിതാക്കൾ ഫേമസ് ആയതുകൊണ്ട് മീഡിയ വിമർശിക്കുമെന്ന് ഓർത്ത് വെറുതെയിരിക്കുന്നു’ എന്ന തന്റെ പഴയൊരു റീലും ദയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. ‘നീ തല്ലീട്ട് വാ. ബാക്കി ഞാൻ നോക്കിക്കോളാം’ എന്നാണ് ഇതിന് മഞ്ജു പിള്ള ഇട്ടിരിക്കുന്ന കമന്റ്. വിമർശനങ്ങൾക്ക് പിന്നാലെ വീണ്ടും വിഷയത്തിൽ വിശദീകരണവുമായി ഷെഫീന രംഗത്തെത്തിയിരുന്നു. ദയയെ തനിക്ക് ഇഷ്ടമായിരുന്നുവെന്നും എന്നാൽ ഇത്തരം വസ്ത്രങ്ങൾ ഇടുന്നതിനെയാണ് താൻ വിമർശിച്ചതെന്നുമാണ് ഷെഫീന പറഞ്ഞത്


‘ത്രീ ഇഡിയറ്റ്സിലെ’ ആമിര് കഥാപാത്രത്തെപ്പോലെ ഒരു ജീവിതം; കണ്ടുപിടുത്തങ്ങളുടെ രാജാവ്; നെറ്റ് സ്ലോ തൊട്ട് ജലക്ഷാമത്തിനുവരെ പരിഹാരം; മലമടക്കിലെ ഗാന്ധിയെന്ന് വിശേഷണം; കേന്ദ്രത്തെ വിറപ്പിക്കുന്ന സോനം വാങ്ചുക്കിന്റെ ജീവിത കഥ







