കോഴിക്കോട് : മൂന്നു കോടി രൂപ കൈമാറിയാൽ വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വാട്സാപ് കോൾ. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്നാണെന്ന് അവകാശപ്പെട്ട് ഈ മാസം ആറിനാണ് കോൾ എത്തിയത്. സംഭവത്തിൽ വിദ്യാ ബാലകൃഷ്ണൻ നൽകിയ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് പരാതി നൽകിയതെന്ന് എംഎൽഎ വ്യക്തമാക്കി. സമാനമായ തട്ടിപ്പുകൾ സമൂഹത്തിൽ പലയിടത്തും നടക്കുന്നുണ്ടെന്നും, ഇരയാകുന്നവരെ സംരക്ഷിക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുമാണ് നടപടിയെന്നും അവർ കൂട്ടിച്ചേർത്തു. അന്വേഷണത്തിന് തടസ്സമാകുമെന്നതിനാൽ വിശദാംശങ്ങൾ പുറത്തുവിടാൻ താൽപര്യമില്ലെന്നും, ഇനി പ്രതികരണം വേണമെങ്കിൽ അത് പാർട്ടി നേതൃത്വത്തിൽ നിന്നാകുമെന്നും എംഎൽഎ പറഞ്ഞു.
രാജ് കുമാർ എന്ന പേരിൽ പരിചയപ്പെടുത്തിയ വ്യക്തിയാണ് വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന വ്യാജേന ബന്ധപ്പെട്ടത്. ജില്ലയിലെ ഒരു എംപിയിൽ നിന്നാണ് നമ്പർ ലഭിച്ചതെന്നായിരുന്നു അവകാശവാദം. മന്ത്രിസ്ഥാനത്തിനുള്ള നടപടിക്രമങ്ങൾ വിശദീകരിച്ച് ഇംഗ്ലിഷിൽ പത്തു മിനിറ്റോളം നീണ്ട സംഭാഷണത്തിനൊടുവിൽ സംശയം തോന്നിയ എംഎൽഎ, പണം പിന്നീട് കൈമാറാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
തുടർന്ന് ‘രാജ് കുമാർ’ സൂചിപ്പിച്ച എംപിയോട് വിദ്യ നേരിട്ട് അന്വേഷിച്ചു. എഐസിസി ആസ്ഥാനത്തു നിന്നെന്ന് അവകാശപ്പെട്ട് ഒരാൾ വിളിച്ച് ജില്ലയിലെ രണ്ട് എംഎൽഎമാരുടെ നമ്പർ ചോദിച്ചു വാങ്ങിയിരുന്നതായി എംപി മറുപടി നൽകി.
ഇതോടെ സംശയം ബലപ്പെട്ട ഇരുവരും പ്രിയങ്ക ഗാന്ധിയുടെ വയനാട് ഓഫിസിലും പാർട്ടി ആസ്ഥാനത്തും അന്വേഷിച്ചു. ഇത്തരമൊരു കോൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഇരു കേന്ദ്രങ്ങളും സ്ഥിരീകരിച്ചതോടെയാണ് തട്ടിപ്പ് വ്യക്തമായത്. പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരം കഴിഞ്ഞ ശനിയാഴ്ചയാണ് സൈബർ സെല്ലിൽ ഔദ്യോഗിക പരാതി നൽകിയത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


AMMA-യിൽ വീണ്ടും ട്വിസ്റ്റ്: താരംസംഘടന ‘അമ്മ’യിൽ രജിസ്ട്രാർ ഭരണം വേണമെന്ന് ആവശ്യം; കത്തയച്ച് ഒരു വിഭാഗം നടിമാർ







