ശ്രീവിദ്യയുടെ വാക്കിൽ വിശ്വാസം വെച്ചു; യുവാവിന് നഷ്ടമായത് വൻ തുക, നടിക്കെതിരെ അറസ്റ്റ് വാറന്റ് ?

Srividya actress news image related to an alleged financial fraud case and arrest warrant report.

സിനിമാ-സീരിയൽ താരം ശ്രീവിദ്യ മുല്ലച്ചേരിക്ക് എതിരെ അറസ്റ്റ് വാറന്റെന്ന് റിപ്പോർട്ട്. വ്യാജ ട്രേഡിങ് ആപ്പ് പ്രമോട്ട് ചെയ്തതിനാണ് കേസ്. നാല് വർഷം മുമ്പ് നടി സ്വന്തം സോഷ്യൽമീഡഡിയ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് കേസിന് ആധാരം. നടിയുടെ വീഡിയോ കണ്ട് ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച യുവാവിന് ഒരു ലക്ഷത്തിന് മുകളിൽ പണം നഷ്ടപ്പെട്ടു. ഒരു ലക്ഷത്തി മൂവായിരം രൂപയാണ് യുവാവിന് നഷ്ടമായത്. നാല് വർഷം മുമ്പാണ് കേസിന് ആസ്പദമായ പ്രമോഷൻ ശ്രീവിദ്യ ചെയ്യുന്നത്.

വിഷുവിനോട് അനുബന്ധിച്ചാണ് നടിയുടെ സോഷ്യൽമീ‍ഡിയ പേജുകളിൽ ഈ ട്രേഡിങ് ആപ്പിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇത് എന്റെ വിഷു കൈ നീട്ടമായി എല്ലാവരും കണക്കാക്കണം. എല്ലാവർക്കും ജീവിതത്തിൽ ഒരു അഡീഷണൽ ഇൻകം ആവശ്യമാണ്. ബിനോമോ ആപ്പിനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്.രണ്ട് മില്യണിൽ അധികം സക്സസ്ഫുൾ ട്രേഡേഴ്സ് ഇന്ത്യയിലുള്ള ആപ്പാണ് ബിനോമോ. അത് മാത്രമല്ല മോസ്റ്റ് ട്രസ്റ്റന്റ് ട്രേഡിങ് ആപ്പുമാണ് എന്നാണ് വീഡിയോയിൽ ശ്രീവിദ്യ പറഞ്ഞത്. ഈ ആപ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ ശ്രീവിദ്യ ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് ഒരു യുവാവ് ട്രേ‍ഡിങ് ആപ്പിൽ പണം നിക്ഷേപിച്ചത്.

ആപ്പിൽ 103000 രൂപ നിക്ഷേപിച്ച് യുവാവ് ട്രേഡിങ് നടത്തിയെങ്കിലും ഒരു രൂപ പോലും തിരികെ ആപ്പിൽ നിന്നും സമ്പാദിക്കാനോ പിൻവലിക്കാനോ യുവാവിന് കഴിഞ്ഞില്ല. പണം നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ യുവാവ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് വാദം നടക്കുകയും പരാതിക്കാരനായ യുവാവിന് അനുകൂലമായി കേസിൽ വിധി വരികയും ചെയ്തു. പരാതിക്കാരന് ശ്രീവിദ്യ 103000 രൂപ തിരികെ നൽകണം.

കൂടാതെ 50000 രൂപ നഷ്ടപരിഹാരമായി അധികം നൽകുകയും വേണമെന്നായിരുന്നു കോടതി വിധി. കേസിൽ വിധി വന്നശേഷം ശ്രീവിദ്യ അപ്പീലിന് പോയിരുന്നു. തനിക്ക് വേണ്ടി ഹാജരായ വക്കീലിന് കേസ് കൃത്യമായി വാദിക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് താൻ ഈ കേസിൽ തോറ്റുപോയതെന്നും പറഞ്ഞാണ് നടി അപ്പീൽ നൽകിയത്. ശ്രീവിദ്യയുടെ കേസ് ഏറ്റെടുത്തിരുന്ന വക്കീലിന്റെ പേരിലും മറ്റൊരു കേസുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മാർച്ചിനുള്ളിൽ പരാതിക്കാരന് അർഹതപ്പെട്ട തുക ശ്രീവിദ്യ നൽകണമെന്നായിരുന്നു കോടതി വിധിയെങ്കിലും ശ്രീവിദ്യ അനുസരിക്കാൻ തയ്യാറായില്ല. കോടതി വിധി വന്നിട്ട് നാല് മാസത്തിൽ ഏറെയായി.

അതിനാൽ തന്നെ നാല് തവണ അറസ്റ്റ് വാറന്റും വന്നു. പക്ഷെ പോലീസ് താരത്തെ അറസ്റ്റ് ചെയ്തതുമില്ല. വിദേശത്ത് ഭർത്താവിനൊപ്പം അവധി ആഘോഷിക്കുകയാണ് ഇപ്പോൾ ശ്രീവിദ്യ. ഘട്ടം ഘട്ടമായാണ് എനിക്ക് ഒരു ലക്ഷത്തിലേറെ പണം നഷ്ടമായത്. ശ്രീവിദ്യ പറയുന്നത‍് പോലെയൊന്നും ആ ആപ്പിൽ നിന്നും പണം പിൻവലിക്കാൻ കഴിയില്ല.

പലതരം റൂൾസ് അതിന് അവർ വെച്ചിട്ടുണ്ട്. അതിനാൽ തന്നെ ശ്രീവിദ്യ പരസ്യത്തിൽ പറഞ്ഞ കാര്യങ്ങൾ തെറ്റാണ്. അതുപോലെ മോസ്റ്റ് ട്രസ്റ്റഡ് ട്രെയ്ഡിങ് ആപ്പ് ആണെന്നും പറയുന്നുണ്ട്. വിശ്വസിക്കാൻ പറ്റുന്ന ആപ്പല്ല. മാത്രമല്ല ഈ കമ്പനിക്ക് ഇന്ത്യയിൽ അഡ്രസ് പോലുമില്ല എന്നാണ് പരാതിക്കാരനായ യുവാവ് കേസിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. കാസർ​ഗോഡ് സ്വദേശിനിയാണ് ശ്രീവിദ്യ.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.