പയ്യന്നൂർ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഗുരുതര വീഴ്ചയുണ്ടായതായി വിദഗ്ദ്ധ സമിതി വിലയിരുത്തൽ. ആശുപത്രിയിലെത്തി ആദ്യ ആറ് മണിക്കൂറോളം സമയം കുഞ്ഞിന് ചികിത്സയൊന്നും നൽകിയിരുന്നില്ല. അതിനാൽ, മുറിവിൽ വലിയ രീതിയിലുള്ള രക്തസ്രാവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. ഇത്രയും ചെറിയ പരിക്കിന് ജനറൽ അനസ്തേഷ്യ വേണ്ടെന്നാണ് സമിതിയുടെ വിലയിരുത്തൽ. ആനാവശ്യ ചികിത്സയ്ക്കാണ് ഡോക്ടർമാർ ശുപാർശ ചെയ്തത്.
ജനറൽ അനസ്തീഷ്യ കാരണം അപകടം ഉണ്ടായാൽ അതിനെ മറികടക്കാൻ ഉള്ള സൗകര്യം ആ ആശുപത്രിയിൽ വേണമായിരുന്നു. ആ സൗകര്യം ഇല്ലാത്തത് കൊണ്ടാണല്ലോ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയത്. അങ്ങനെ സൗകര്യമില്ലാത്ത ആശുപത്രിയിൽ ഇങ്ങനെ ഒരു അനസ്തീഷ്യ കൊടുക്കേണ്ട കാര്യമുണ്ടോയെന്നും ജില്ലാ ഗവണ്മെന്റ് പ്ലീഡർ അഡ്വ കെ അജിത് കുമാർ പറഞ്ഞു.
ആറു മണിക്കൂറാകുമ്പോളേക്കും മുറിവ് സുഖപ്പെട്ടു തുടങ്ങുമെന്ന് വ്യക്തമായിരിക്കെ ആ ചെറിയ മുറിവിന് പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടതില്ല. അനസ്തീഷ്യ നൽകി ചികിത്സിക്കാൻ മറ്റു ചില താല്പര്യങ്ങൾ ഉണ്ടോയെന്നു സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ലെന്നും ഇങ്ങനെ ഒരു ചികിത്സ പ്രോട്ടോകോൾ ഡോക്ടർമാർക്ക് ആരാണോ കൊടുത്തത് അവരെ കൂടി കണ്ടെത്തണം. രണ്ടു ദിവസത്തിനകം റിപ്പോർട്ട് പൊലീസിന് കൈമാറുമെന്നും ജില്ലാ ഗവണ്മെന്റ് പ്ലീഡർ അഡ്വ കെ അജിത് കുമാർ വിശദമാക്കി.
മഴക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ; റെഡ് അലേർട്ട് ഇനിയും തുടരും!


പ്രതിക്ക് ‘വിഐപി’ പരിഗണനയോ? കോടതിയിലെത്തും മുൻപേ ഉത്തരവ് ചോർന്നതിന് പിന്നിൽ ആര്?







